തൂത്തുക്കുടി കസ്റ്റഡി മരണം: എസ്‌ഐ അറസ്റ്റില്‍
India

തൂത്തുക്കുടി കസ്റ്റഡി മരണം: എസ്‌ഐ അറസ്റ്റില്‍

തമിഴ്‌നാട്ടിലെ തൂത്തുക്കുടിയില്‍ പിതാവിനെയും മകനെയും പൊലീസ് കസ്റ്റഡിയില്‍ വച്ച് മര്‍ദിച്ച് കൊലപ്പെടുത്തിയ കേസില്‍ എസ്.ഐ അറസ്റ്റില്‍.

By News Desk

Published on :

ചെന്നൈ: തമിഴ്‌നാട്ടിലെ തൂത്തുക്കുടിയില്‍ പിതാവിനെയും മകനെയും പൊലീസ് കസ്റ്റഡിയില്‍ വച്ച് മര്‍ദിച്ച് കൊലപ്പെടുത്തിയ കേസില്‍ എസ്.ഐ അറസ്റ്റില്‍. സാത്താന്‍കുളം സ്റ്റേഷനിലെ എസ്.ഐ രഘു ഗണേഷാണ് അറസ്റ്റിലായത്. സ്റ്റേഷനിലെ മറ്റ് പൊലീസുകാര്‍ക്കെതിരെ കൊലപാതക കുറ്റം ചുമത്തി.

ക്രൈബ്രാഞ്ച് സിഐഡി വിഭാഗം ആരോപണ വിധേയരായ 13 പൊലീസുകാരെയും ചോദ്യം ചെയ്തു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പ്രകാരം പൊലീസുകാര്‍ക്കെതിരെ കേസെടുക്കാന്‍ തെളിവുണ്ടെന്ന് മദ്രാസ് ഹൈക്കോടതി മധുര ബഞ്ച് നേരത്തെ വ്യക്തമാക്കിയിരുന്നു. സിബിസിഐഡി ഐജിയുടേയും എസ്പിയുടേയും നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിയ്ക്കുന്നത്.

(ചിത്രം: ദി ഇന്ത്യന്‍ എക്‌സ്പ്രസ്)

Anweshanam
www.anweshanam.com