സജീവരാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാന്‍ ശശികല

അതേസമയം അനധിക്യത സ്വത്ത് സമ്പാദന കേസില്‍ ശശികലയുടെ സ്വത്തുക്കൾ സർക്കാർ കണ്ടുകെട്ടി
സജീവരാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാന്‍ ശശികല

ചെന്നൈ: സജീവരാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാന്‍ ഒരുങ്ങി വി കെ ശശികല. അണ്ണാ ഡി.എം.കെ തന്നെ ഭയപ്പെടുന്നു. ജയ സമാധി സര്‍ക്കാര്‍ അടച്ചത് പേടികാരണമാണ്. തന്റെ നീക്കം കാത്തിരുന്ന് കാണൂ എന്നും ശശികല പ്രവര്‍ത്തകരോട് പറഞ്ഞു.

ജയില്‍വാസത്തിനും ബെംഗളൂരുവില്‍നിന്ന് ചെന്നൈയിലേക്ക് തിരിച്ച ശശികലയ്ക്ക് വന്‍ സ്വീകരണമാണ് ലഭിച്ചത്. ശശികലയുടെ മടങ്ങിവരവിന്‍റെ പശ്ചാത്തലത്തില്‍ ചെന്നൈയിലെ അണ്ണാ ഡി.എം.കെ സ്ഥാപനങ്ങളില്‍ സുരക്ഷ ശക്തമാക്കി.

രാവിലെ ഏഴേമുക്കാലോടെ ബെംഗളൂരുവിലെ റിസോര്‍ട്ടില്‍നിന്ന് നൂറിലധികം വാഹനങ്ങളുടെ അകമ്പടിയോടെ ശശികലയുടെ റോഡ് ഷോ തുടങ്ങി. റിസോര്‍ട്ടില്‍നിന്ന് അണ്ണാ ഡിഎംകെ പതാകയുള്ള സ്വന്തം കാറില്‍ യാത്ര തുടങ്ങിയ ശശികല, അതിര്‍ത്തിയില്‍വച്ച് പാര്‍ട്ടി പതാകയുള്ള അണ്ണാ ഡിഎംകെ പ്രവര്‍ത്തകന്‍റെ കാറിലേക്ക് മാറിക്കയറി. ശശികല സ്വന്തം കാറില്‍ അണ്ണാ ഡിഎംകെ പതാക ഉപയോഗിക്കുന്നതിനെ തമിഴ്നാട് സര്‍ക്കാര്‍ എതിര്‍ത്തിരുന്നു.

അതേസമയം അനധിക്യത സ്വത്ത് സമ്പാദന കേസില്‍ ശശികലയുടെ സ്വത്തുക്കൾ സർക്കാർ കണ്ടുകെട്ടി. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി.

തൂത്തുക്കുടിയിൽ ശശികലയുടെ പേരിലുള്ള 300 ഏക്കർ സ്ഥലം കണ്ടുകെട്ടി. കാഞ്ചിപുരം ഊത്തുക്കാട്ടിലുള്ള സ്ഥലമാണ് ഏറ്റെടുത്തത്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com