അണ്ണാഡിഎംകെയ്ക്ക് തിരിച്ചടി; ഒത്തുതീര്‍പ്പിനുള്ള നീക്കം തള്ളി ശശികല

മുതിര്‍ന്ന നേതാക്കള്‍ ചര്‍ച്ചകള്‍ക്ക് എത്തിയെങ്കിലും ശശികല കൂടിക്കാഴ്ചയ്ക്ക് തയാറായില്ല.
അണ്ണാഡിഎംകെയ്ക്ക് തിരിച്ചടി; ഒത്തുതീര്‍പ്പിനുള്ള നീക്കം തള്ളി ശശികല

ചെന്നൈ: ശശികലയുടെ തിരിച്ചുവരവിന് മുന്നോടിയായി ഒത്തുതീര്‍പ്പിനുള്ള നീക്കങ്ങള്‍ക്ക് ശ്രമിച്ച അണ്ണാഡിഎംകെയ്ക്ക് തിരിച്ചടി. മുതിര്‍ന്ന നേതാക്കള്‍ ചര്‍ച്ചകള്‍ക്ക് എത്തിയെങ്കിലും ശശികല കൂടിക്കാഴ്ചയ്ക്ക് തയാറായില്ല. അനുനയ ചര്‍ച്ചകള്‍ക്ക് ഇല്ലെന്ന് വ്യക്തമാക്കിയ ശശികല പാര്‍ട്ടി ജനറല്‍ കണ്‍സില്‍ യോഗം വിളിക്കാനുള്ള തയ്യാറെടുപ്പിലാണ്.

അതിനിടെ ശശികലയെ പിന്തുണച്ച് ഒപിഎസ് പക്ഷത്തെ കൂടുതല്‍ പേര്‍ രംഗത്തെത്തി. ശശികലയുടെ തിരിച്ചുവരവ് ആവശ്യപ്പെട്ട് തേനിയില്‍ പലയിടത്തും പോസ്റ്ററുകള്‍ പ്രത്യക്ഷപെട്ടു. ചെന്നൈ മറീന ബീച്ചിലെ ജയസമാധിയില്‍ ഉപവാസമിരുന്ന ശേഷം ശക്തിപ്രകടനത്തിനുള്ള ഒരുക്കവുമായി മുന്നോട്ടുപോവുകയാണ് ശശികല ക്യാമ്പ്. അതേസമയം, പാര്‍ട്ടി പിളര്‍പ്പിലേക്ക് നീങ്ങരുതെന്നാണ് ബിജെപി ഭരണകക്ഷിക്ക് നല്‍കിയ നിര്‍ദേശം.

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com