വി കെ ശശികല ആഗസ്റ്റില്‍ ജയില്‍ മോചിതയായേക്കുമെന്ന് റിപ്പോര്‍ട്ട്
India

വി കെ ശശികല ആഗസ്റ്റില്‍ ജയില്‍ മോചിതയായേക്കുമെന്ന് റിപ്പോര്‍ട്ട്

Sreehari

ചെന്നൈ: അന്തരിച്ച തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ തോഴിയായിരുന്ന വി കെ ശശികല ആഗസ്റ്റ് 14ന് ബംഗളൂരു ജയില്‍ നിന്ന് മോചിതയാവുമെന്ന് ബിജെപി നേതാവിന്‍റെ ട്വീറ്റ്. ബിജെപി നേതാവ് അസീര്‍വതം ആചാരിയാണ് ട്വീറ്റ് ചെയ്തത്.

2017 ഫെബ്രുവരി 15നാണ് ശശികല ബംഗളൂരു പരപ്പന അഗ്രഹാര ജയിലിലെത്തിയത്. അനധികൃത സ്വത്ത് സമ്ബാദനക്കേസില്‍ നാല് വര്‍ഷത്തെ ജയില്‍വാസം പൂര്‍ത്തിയാകാനിരിക്കവെയാണ് ബി.ജെ.പിയുടെ ഡോക്യുമെന്ററി ആന്‍ഡ് ലൈബ്രററി ഡിപ്പാര്‍ട്ട്മെന്റിന്റെ കോ- ഓ‌ര്‍ഡിനേറ്ററായ ഡോ. അസീര്‍വതത്തിന്റെ വെളിപ്പെടുത്തല്‍.

അഴിതിക്കേസില്‍ ജയിലിലായ ശശികലയ്ക്ക് ഭര്‍ത്താവ് നടരാജന് അസുഖമായതിനെ തുടര്‍ന്ന് 2017 ഒക്‌ടോബറില്‍ അഞ്ച് ദിവസത്തെ പരോള്‍ അനുവദിച്ചിരുന്നു.

2019 മാര്‍ച്ചില്‍ നടരാജന്‍ മരിച്ചതിനെ തുടര്‍ന്ന് 12 ദിവസത്തെ പരോളും നല്‍കിയിരുന്നു.

അടുത്ത വര്‍ഷം തമിഴ്‌നാട്ടില്‍ നിയസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ശശികലയുടെ തിരിച്ചുവരവിന് ഏറെ രാഷ്ട്രീയ പ്രാധാന്യം കല്‍പ്പിക്കപ്പെടുന്നുണ്ട്. 2016 ഡിസംബര്‍ അഞ്ചിനാണ് ജയലളിത അന്തരിച്ചത്.

Anweshanam
www.anweshanam.com