ശമ്ബളം വൈകി: ഐഫോണ്‍ നിര്‍മ്മാണ യൂണിറ്റ് ജീവനക്കാര്‍ അടിച്ചു തകര്‍ത്തു

ശമ്ബളം വൈകി: ഐഫോണ്‍ നിര്‍മ്മാണ യൂണിറ്റ് ജീവനക്കാര്‍ അടിച്ചു തകര്‍ത്തു

ബംഗളുരു: ശമ്ബളം വൈകിയതിനെച്ചൊല്ലിയുള്ള തര്‍ക്കത്തെത്തുടര്‍ന്ന് ഐഫോണ്‍ നിര്‍മ്മാണ യൂണിറ്റ് ജീവനക്കാര്‍ അടിച്ചു തകര്‍ത്തു.

ആപ്പിള്‍ ഐഫോണുകളുടെ നിര്‍മാതാക്കളിലൊരാളായ വിസ്ട്രണ്‍ കോര്‍പറേഷന്റെ ബംഗളുരു യൂണിറ്റിലാണ് ജീവനക്കാര്‍ അക്രമം അഴിച്ചു വിട്ടത്. ശനിയാഴ്ച രാവിലെ 6.30 ന് 8000ത്തോളം വരുന്ന കമ്ബനി ജീവനക്കാര്‍ ഷിഫ്റ്റ് മാറുന്ന സമയത്താണ് സംഭവം.

ഓഫീസിലെ ഗ്ലാസുകളും മറ്റ് സാമഗ്രികളും ഇവര്‍ നശിപ്പിച്ചു. പരിസരത്തുണ്ടായിരുന്ന രണ്ട് വാഹനങ്ങള്‍ ജീവനക്കാര്‍ അഗ്‌നിക്കിരയാക്കിയതായാണ് റിപ്പോര്‍ട്ട്. ക്യാമറകള്‍, രണ്ട് കാറുകള്‍, ഗ്ലാസുകള്‍ എന്നിവയെല്ലാം നശിപ്പിച്ചിട്ടുണ്ട്.

മെച്ചപ്പെട്ട ഭക്ഷണം, ശമ്ബള വര്‍ധന എന്നിവ ആവശ്യപ്പെട്ട് ജീവനക്കാരുടെ ധര്‍ണ നിര്‍മാണ യൂണിറ്റില്‍ നടന്നിരുന്നു. ചില ജീവനക്കാരെ 12 മണിക്കൂര്‍ ജോലി ചെയ്യാന്‍ കമ്ബനി പ്രേരിപ്പിക്കുന്നുവെന്നാണ് ആക്ഷേപം. കഴിഞ്ഞ ഏതാനും മാസങ്ങളായി കൃത്യമായി ശമ്ബളം ലഭിക്കുന്നില്ലെന്നും ജീവനക്കാര്‍ ആരോപിക്കുന്നു. പ്രസ്‌നപരിഹാരത്തിന് കമ്ബനി തയ്യാറാകാത്തതാണ് ജീവനക്കാരെ രോഷാകുലരാക്കിയത്. അക്രമത്തില്‍ 80 പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com