12 എം.എല്‍.എമാരുമായി സചിന്‍ പൈലറ്റ്​ ​ഡല്‍ഹിയിൽ; ഹൈക്കമാന്‍ഡുമായി​ ചര്‍ച്ച നടത്തിയേക്കും
India

12 എം.എല്‍.എമാരുമായി സചിന്‍ പൈലറ്റ്​ ​ഡല്‍ഹിയിൽ; ഹൈക്കമാന്‍ഡുമായി​ ചര്‍ച്ച നടത്തിയേക്കും

രാജസ്ഥാന്‍ രാഷ്​ട്രീയത്തില്‍ ഉടലെടുത്ത പ്രശ്​നങ്ങള്‍ പരിഹരിക്കുന്നതിനാണ് സചിൻ​ പൈലറ്റ് ഡല്‍ഹിയിലെത്തിയെതെന്നാണ് സൂചന

By News Desk

Published on :

ന്യൂഡല്‍ഹി: എം.എല്‍.എമാരുമായി കോണ്‍ഗ്രസ്​ നേതാവും ഉപമുഖ്യമന്ത്രിയുമായ സചിന്‍ പൈലറ്റ്​ ​ഡല്‍ഹിയിൽ. രാജസ്ഥാന്‍ രാഷ്​ട്രീയത്തില്‍ ഉടലെടുത്ത പ്രശ്​നങ്ങള്‍ പരിഹരിക്കുന്നതിനാണ് സചിൻ​ പൈലറ്റ് ഡല്‍ഹിയിലെത്തിയെതെന്നാണ് സൂചന. 12 എംഎൽഎമാരാണ് അദ്ദേഹത്തോടൊപ്പം ഡൽഹിയിൽ എത്തിയിട്ടുള്ളത്. കോണ്‍ഗ്രസ്​ ഹൈക്കമാന്‍ഡുമായി​ ചര്‍ച്ച നടത്തുമെന്നാണ്​ റിപ്പോര്‍ട്ട്​.

സര്‍ക്കാറിനെ അട്ടിമറിക്കാന്‍ ബി.ജെ.പി ശ്രമിക്കുന്നുവെന്ന ആരോപണവുമായി മുഖ്യമന്ത്രി അശോക്​ ഗെഹ്​ലോട്ട്​ രംഗത്തെത്തിയതിന്​ പിന്നാലെയാണ്​ സചിന്‍ ​പൈലറ്റിന്‍െറ ഡല്‍ഹി യാത്ര. എം.എല്‍.എമാര്‍ക്ക്​ 15 കോടി നല്‍കി സര്‍ക്കാറിനെ അട്ടിമറിക്കാന്‍ ബി.ജെ.പി ശ്രമിക്കുകയാണെന്ന ആരോപണമാണ്​ അശോക്​ ഗെഹ്​ലോട്ട് ഉന്നയിച്ചത്​. ​

രാജസ്ഥാനിലെ പ്രതിസന്ധി കോണ്‍ഗ്രസ്​ സോണിയ ഗാന്ധിയുടെ നേതൃത്വത്തില്‍ ചര്‍ച്ച ചെയ്യുമെന്നാണ്​ സൂചന. ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കോണ്‍ഗ്രസ്​ അധ്യക്ഷയെ ധരിപ്പിച്ചിട്ടുണ്ട്​. മധ്യപ്രദേശില്‍ സംഭവിച്ചത്​ പോലുള്ള സാഹചര്യം രാജസ്ഥാനില്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള ജാഗ്രതയാണ്​ കോണ്‍ഗ്രസ്​ പുലര്‍ത്തുന്നത്​.

Anweshanam
www.anweshanam.com