അയോഗ്യത നോട്ടീസ് ചോദ്യം ചെയ്ത് സച്ചിൻ പൈലറ്റ് ഹൈ​ക്കോ​ട​തി​യി​ല്‍ ഹര്‍ജി നല്‍കി

ഹരീഷ് സാൽവെ, മുകുൾ റോത്തഗി എന്നീ അഭിഭാഷകരാണ് സച്ചിൻ പൈലറ്റിനായി ഹാജരാകുന്നത്
അയോഗ്യത നോട്ടീസ് ചോദ്യം ചെയ്ത് സച്ചിൻ പൈലറ്റ് ഹൈ​ക്കോ​ട​തി​യി​ല്‍ ഹര്‍ജി നല്‍കി

ജ​യ്പു​ര്‍: രാ​ജ​സ്ഥാ​നി​ല്‍ അ​യോ​ഗ്യ​ത മു​ന്ന​റി​യി​പ്പ് ന​ല്‍​കി നി​യ​മ​സ​ഭ സ്പീ​ക്ക​ര്‍ ന​ല്‍​കി​യ നോ​ട്ടീ​സി​നെ​തി​രെ സ​ച്ചി​ന്‍ പൈ​ല​റ്റും 18 എം​എ​ല്‍​എ​മാ​രും ഹൈ​ക്കോ​ട​തി​യി​ല്‍ ഹര്‍ജി നല്‍കി. ഹ​ര്‍​ജി ഹൈ​ക്കോ​ട​തി പ​രി​ഗ​ണി​ക്കുകയാണ്.

ഹരീഷ് സാൽവെ, മുകുൾ റോത്തഗി എന്നീ അഭിഭാഷകരാണ് സച്ചിൻ പൈലറ്റിനായി ഹാജരാകുന്നത്. കോണ്‍ഗ്രസിനൊപ്പം തുടരുമ്പോൾ നൽകിയ അയോഗ്യത നോട്ടീസിന് സാധുതയില്ലെന്നാണ് ഹര്‍ജിയിലെ വാദം.

തി​ങ്ക​ളാ​ഴ്ച​യും ചൊ​വ്വാ​ഴ്ച​യും ന​ട​ന്ന കോ​ണ്‍​ഗ്ര​സ് നി​യ​മ​സ​ഭാ ക​ക്ഷി യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​ത്ത​തി​നെ തു​ട​ര്‍​ന്നാ​ണ് സ്പീ​ക്ക​ര്‍ സി.​പി. ജോ​ഷി സ​ച്ചി​ന്‍ പൈ​ല​റ്റ​ട​ക്ക​മു​ള്ള എം​എ​ല്‍​എ​മാ​ര്‍​ക്ക് അ​യോ​ഗ്യ​ത മു​ന്ന​റി​യി​പ്പ് ന​ല്‍​കി​കൊ​ണ്ടു​ള്ള നോ​ട്ടീ​സ​യ​ച്ച​ത്.

നോ​ട്ടീ​സി​ന് വെ​ള്ളി​യാ​ഴ്ച​യ്ക്ക​കം മ​റു​പ​ടി ന​ല്‍​കി​യി​ല്ലെ​ങ്കി​ല്‍ നി​യ​മ​സ​ഭാം​ഗ​ത്വ​ത്തി​ല്‍​നി​ന്ന് അ​യോ​ഗ്യ​രാ​ക്കാ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നാ​ണ് നോ​ട്ടീ​സി​ല്‍ പ​റ​യു​ന്ന​ത്.

ബിജെപിയിലേക്ക് ഇല്ല എന്ന് വ്യക്തമാക്കിയെങ്കിലും ഗെലോട്ടിനെതിരെയുള്ള നിലപാടിൽ ഉറച്ചു നിൽക്കുന്നു എന്നാണ് നിയമനടപടിയിലൂടെ സച്ചിൻ പൈലറ്റ് നൽകുന്ന സൂചന. സച്ചിൻ പൈലറ്റ് നൽകിയ ഹര്‍ജിയിൽ ചില മാറ്റങ്ങൾ നിര്‍ദ്ദേശിച്ച് ഉച്ചയ്ക്ക് ശേഷം രാജസ്ഥാൻ ഹൈക്കോടതി കേസ് നാളത്തേക്ക് മാറ്റിയിരുന്നു. ഭേദഗതി വരുത്തിയ ഹര്‍ജി ഉടൻ നൽകിയതോടെയാണ് ഇന്നുതന്നെ കേസ് പരിഗണിക്കാൻ ഹൈക്കോടതി തീരുമാനിച്ചത്.

Related Stories

Anweshanam
www.anweshanam.com