എസ് പി ബിയുടെ ആ​രോ​ഗ്യ​നി​ല അ​തീ​വ ഗു​രു​ത​രം

പ്രമേഹസംബന്ധമായ അസുഖങ്ങളുള്ളതാണ് ആരോഗ്യനില മോശമാക്കുന്നത്
എസ് പി ബിയുടെ ആ​രോ​ഗ്യ​നി​ല അ​തീ​വ ഗു​രു​ത​രം

ചെ​ന്നൈ: കോ​വി​ഡ് ബാ​ധി​ത​നാ​യ ഗാ​യ​ക​ന്‍ എ​സ്.​പി ബാ​ല​സു​ബ്ര​ഹ്മ​ണ്യ​ത്തി​ന്‍റെ നി​ല അ​തീ​വ ഗു​രു​ത​രാ​വ​സ്ഥ​യി​ല്‍ തു​ട​രു​ന്നു. ആ​രോ​ഗ്യ​നി​ല വ​ഷ​ളാ​യെ​ന്ന് ചെ​ന്നൈ എം​ജി​എം ആ​ശു​പ​ത്രി പു​റ​ത്തു​വി​ട്ട മെ​ഡി​ക്ക​ല്‍ ബു​ള്ള​റ്റി​നി​ല്‍ വ്യ​ക്ത​മാ​ക്കി. അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്തെ​ന്ന് എ​സ്പി​ബി​യു​ടെ മ​ക​ന്‍ അ​റി​യി​ച്ച​തി​നു പി​ന്നി​ലെ​യാ​ണ് മെ​ഡി​ക്ക​ല്‍ ബു​ള്ള​റ്റി​ന്‍ വ​ന്ന​ത്.

ശ്വാ​സ​ത​ട​സം മാ​റി തു​ട​ങ്ങി​യ​താ​യും ആ​രോ​ഗ്യ​നി​ല മെ​ച്ച​പ്പെ​ടു​ന്ന​താ​യി ഡോ​ക്ട​ര്‍​മാ​ര്‍ അ​റി​യി​ച്ചെ​ന്നു​മാ​ണ് മ​ക​ന്‍ എ​സ്.​പി. ച​ര​ണ്‍ നേ​ര​ത്തേ അ​റി​യി​ച്ച​ത്. പ്രമേഹസംബന്ധമായ അസുഖങ്ങളുള്ളതാണ് ആരോഗ്യനില മോശമാക്കുന്നത്.

കോ​വി​ഡ് ല​ക്ഷ​ണ​ങ്ങ​ളെ തു​ട​ര്‍​ന്ന് അ​ഞ്ചി​നാ​ണ് എ​സ്പി​ബി​യെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്. കഴിഞ്ഞ വെള്ളിയാഴ്ചയോടെ അദ്ദേഹത്തിന്‍റെ നില വഷളാവുകയും ഐസിയുവിലേക്ക് മാറ്റുകയും ചെയ്തു. ചെന്നൈ എംജിഎം ഹെൽത്ത് കെയർ ആശുപത്രിയിലാണ് അദ്ദേഹം ചികിത്സയിൽ കഴിയുന്നത്. അ​ദ്ദേ​ഹ​ത്തി​നെ മു​ഴു​വ​ന്‍ സ​മ​യ നി​രീ​ക്ഷ​ണ​ത്തി​നാ​യി പ്ര​ത്യേ​ക മെ​ഡി​ക്ക​ല്‍ സം​ഘ​ത്തെ നി​യോ​ഗി​ച്ചി​ട്ടു​ണ്ട്.

Related Stories

Anweshanam
www.anweshanam.com