എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് മകന്‍
India

എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് മകന്‍

അ​ദ്ദേ​ഹം ആ​ളു​ക​ളെ തി​രി​ച്ച​റി​യു​ന്നു​ണ്ടെ​ന്ന് മ​ക​ന്‍ എ​സ്.​പി ​ച​ര​ന്‍ പ​റ​ഞ്ഞു

News Desk

News Desk

ചെ​ന്നൈ: കോ​വി​ഡ് ബാ​ധി​ച്ച്‌ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന ഗാ​യ​ക​ന്‍ എ​സ്.​പി. ബാ​ല​സു​ബ്ര​ഹ്മ​ണ്യ​ത്തി​ന്‍റെ ആ​രോ​ഗ്യ​നി​ല​യി​ല്‍ പു​രോ​ഗ​തി. അ​ദ്ദേ​ഹം ആ​ളു​ക​ളെ തി​രി​ച്ച​റി​യു​ന്നു​ണ്ടെ​ന്ന് മ​ക​ന്‍ എ​സ്.​പി.​ച​ര​ന്‍ പ​റ​ഞ്ഞു.

"അ​പ്പാ മ​രു​ന്നു​ക​ളോ​ട് പ്ര​തി​ക​രി​ക്കു​ന്നു​ണ്ട്. പൂ​ര്‍​ണ ആ​രോ​ഗ്യ​വാ​നാ​യി കു​റ​ച്ചു​ദി​വ​സ​ത്തി​ന​കം തി​രി​ച്ചെ​ത്തും'- ഫേ​സ്ബു​ക്കി​ല്‍ പോ​സ്റ്റ് ചെ​യ്ത വീ​ഡി​യോ​യി​ല്‍ ച​ര​ന്‍ പ​റ​ഞ്ഞു.

എസ്.പി.ബിയെ ഐ.സി.യുവില്‍നിന്ന് എക്‌സ്‌ക്ലൂസീവ് ഐ.സി.യുവിലേക്ക് മാറ്റി. അദ്ദേഹത്തിന് ചലിക്കാന്‍ സാധിക്കുന്നുണ്ട്. ഡോക്ടര്‍മാരെ തമ്പ്‌സ് അപ്പ് കാണിച്ചു. ഡോക്ടര്‍മാരെ തിരിച്ചറിയാന്‍ സാധിക്കുന്നുണ്ട്- ചരണ്‍ പറഞ്ഞു.

ഇപ്പോഴും ജീവന്‍രക്ഷാ ഉപകരണങ്ങളുടെ സഹായം എസ്.പി.ബിക്ക് ലഭ്യമാക്കുന്നുണ്ട്. മുന്‍ദിവസങ്ങളെ അപേക്ഷിച്ച് കുറച്ചുകൂടി നല്ലരീതിയില്‍ ശ്വാസം എടുക്കാന്‍ എസ്.പി.ബിക്ക് സാധിക്കുന്നുണ്ടെന്നും ഇത് അനുകൂല സൂചനയാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ടെന്നും ചരണ്‍ വീഡിയോയില്‍ പറയുന്നു.

ചെ​ന്നൈ അ​രു​മ്ബാ​ക്കം നെ​ല്‍​സ​ണ്‍​മാ​ണി​ക്കം റോ​ഡി​ലു​ള്ള എം​ജി​എം ഹെ​ല്‍​ത്ത് കെ​യ​ര്‍ ആ​ശു​പ​ത്രി​യി​ലാ​ണ് എ​സ്പി​ബി ചി​കി​ത്സ​യി​ലു​ള്ള​ത്. അ​ദ്ദേ​ഹം ഇ​പ്പോ​ഴും വെ​ന്‍റി​ലേ​റ്റ​റി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ജീ​വ​ന്‍ നി​ല​നി​ര്‍​ത്തു​ന്ന​ത്. ഡോ​ക്ട​ര്‍​മാ​രു​ടെ സൂ​ക്ഷ്മ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ് എ​സ്പി​ബി​യെ​ന്നു ആ​ശു​പ​ത്രി നേ​ര​ത്തെ പു​റ​ത്തി​റ​ക്കി​യ പ്ര​സ്‌​താ​വ​ന​യി​ല്‍ അ​റി​യി​ച്ചി​രു​ന്നു.

ഓ​ഗ​സ്റ്റ് അ​ഞ്ചി​നാ​ണ് എ​സ്.​പി. ബാ​ല​സു​ബ്ര​ഹ്മ​ണ്യ​ത്തെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്. എ​ന്നാ​ല്‍ വ്യാ​ഴാ​ഴ്ച രാ​ത്രി​യോ​ടെ എ​സ്പി​ബി​യു​ടെ ആ​രോ​ഗ്യ​നി​ല മോ​ശ​മാ​വു​ക​യും ഐ​സി​യു​വി​ലേ​ക്കു മാ​റ്റു​ക​യു​മാ​യി​രു​ന്നു.

Anweshanam
www.anweshanam.com