സ്പുട്‌നിക് വി വാക്സിൻ- ഇന്ത്യൻ പങ്കാളി ഡോ.റെഢീസ്

കോവിഡ് - 19 മഹാമാരിക്കെതിരെയുള്ള പ്രതിരോധ മരുന്ന് റഷ്യൻ സ്പുട്‌നിക് വി വാക്സിൻ ക്ലിനിക്കൽ പരീക്ഷണത്തിനും വിതരണത്തിനുമായി ഇന്ത്യൻ ഫാർമ കമ്പനി ഡോ.റെഢീസുമായി റഷ്യ കൈകോർക്കുന്നു
സ്പുട്‌നിക് വി വാക്സിൻ- ഇന്ത്യൻ പങ്കാളി ഡോ.റെഢീസ്

കോവിഡ് - 19 മഹാമാരിക്കെതിരെയുള്ള പ്രതിരോധ മരുന്ന് റഷ്യൻ സ്പുട്‌നിക് വി വാക്സിൻ ക്ലിനിക്കൽ പരീക്ഷണത്തിനും വിതരണത്തിനുമായി ഇന്ത്യൻ ഫാർമ കമ്പനി ഡോ.റെഢീസുമായി റഷ്യ കൈകോർക്കുന്നു.

റഷ്യൻ ഡയറക്റ്റ് ഇൻവെസ്റ്റ്മെൻറ് ഫണ്ടും (ആർ‌ഡി‌എഫ്), റഷ്യൻ സൊവറിൻ വെൽത്ത് ഫണ്ടും ഇന്ത്യ ആസ്ഥാനമായി പ്രവർത്തിക്കുന്ന ആഗോള ഫാർമസ്യൂട്ടിക്കൽ കമ്പനി ഡോ. റെഡ്ഡീസ് ലബോറട്ടറീസ് ലിമിറ്റഡുമായി ഇന്നാണ് (സെപ്തംബർ 16) ഇതുസംബന്ധിച്ച ധാരണയിലെത്തിയത് - ട്രിബ്യൂൺ റിപ്പോർട്ട് ചെയ്യുന്നു.

ഇന്ത്യൻ ഡ്രഗ് റെഗുലേറ്ററി അഥോറിറ്റി അംഗീകാരത്തിന് വിധേയമായി ഡോ. ​​റെഢിസിന് 100 ദശലക്ഷം ഡോസ് വാക്സിൻ ആർ‌ഡി‌എഫ് നൽകും. കൊറോണ വൈറസ് മഹാമാരിക്കെതിരെയുള്ള പ്രതിരോധ മരുന്നെന്ന നിലയിൽ

റഷ്യയുടെ സ്പുട്‌നിക് വി വാക്സിൻ്റെ ക്ലിനിക്കൽ പരീക്ഷണങ്ങൾ പുരോഗമിക്കുകയാണ്.

ഇന്ത്യൻ ഡ്രഗ് റെഗുലേറ്ററി അഥോററ്റിയുടെ വിജയകരമായി പരീക്ഷണങ്ങൾക്കും റജിസ്ട്രേഷനും പൂർത്തിയാക്കി 2020 അവസാനത്തോടെ വാക്സിൻ വിതരണം ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷ.

കോവിഡ് - 19 വ്യാപന പശ്ചാത്തലത്തിൽ ജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തെപ്രതി രാഷ്ട്രങ്ങളും സംഘടനകളും ഏറെ ജാഗ്രത പുലർത്തുന്നുവെന്നതിൻ്റെ പ്രതിഫലനമാണ് ആർ‌ഡി‌എഫ് - ഡോ. റെഡീസ് സഹകരണമെന്ന് ഡോ.റെഡ്ഡീസ് പറഞ്ഞു.

ഡോ. റെഡ്ഡിയുടെ ഇന്ത്യയിൽ പങ്കാളിയാകാനായതിൽ വളരെ സന്തോഷമുണ്ട്. ഇന്ത്യയിലെ പ്രമുഖ ഫാർമസ്യൂട്ടിക്കൽ കമ്പനികളിലൊന്നാണ് ഡോ.റെഢീ സ് . 25 വർഷത്തിലേറെയായി ഡോ. റെഡ്ഡിയുടെ റഷ്യൻ സാന്നിദ്ധ്യം ഏറെ പ്രശംസനീയമാണ് - റഷ്യൻ ഡയറക്ട് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് സിഇഒ കിറിൽ ദിമിട്രീവ് പറഞ്ഞു.

കോവിഡ്- 19 ഏറെ ബാധിച്ച രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ഈ വൈറസിനെ പ്രതിരോധിക്കുന്നതിൽ സുരക്ഷിതവും ശാസ്ത്രീയമായി സാധൂകരിക്കപ്പെട്ടതുമായ മനുഷ്യ അഡെനോവൈറസ് ഡ്യുവൽ വെക്റ്റർ പ്ലാറ്റ്ഫോം ഇന്ത്യക്ക് ഗുണകരമാകുമെന്ന് വിശ്വസിക്കുന്നു.

കൊറോണ വൈറസിനെതിരെ പ്രതിരോധിക്കുന്നതിന് ആർഡി ഐഎഫ് പങ്കാളികൾക്ക് ഫലപ്രദവും സുരക്ഷിതവുമായ മരുന്ന് ലഭ്യമാക്കപ്പെടും. റഷ്യൻ വാക്സിനുകളുടെ കാതലായ ഹ്യൂമൻ അഡെനോവൈറൽ വെക്ടറുകളുടെ പ്ലാറ്റ്ഫോം 250 ലധികം ക്ലിനിക്കൽ പരീക്ഷണങ്ങൾക്ക് വിധേയമാക്കപ്പെട്ടിട്ടുണ്ട്. ഇതിന് ദീർഘകാല പ്രത്യാഘാതങ്ങളില്ലെന്നും ഇത് സുരക്ഷിതമാണെന്നും കണ്ടെത്തിയിട്ടുണ്ട് - കിറിൽ ദിമിട്രീവ് പറഞ്ഞു

വാക്സിൻ ഇന്ത്യയിൽ കൊണ്ടുവരുന്നതിന് ആർ‌ഡി‌എഫുമായി സഹകരിച്ചതിൽ സന്തോഷമുണ്ട്. രണ്ടു ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങൾ മികച്ച ഫലങ്ങൾ കാണിക്കുന്നു. ഇന്ത്യൻ ജനതയുടെ സുരക്ഷ ഉറപ്പുവരുത്തിയും റെഗുലേറ്ററി അഥോററ്റിയുടെ മാനദണ്ഡങ്ങൾ പാലിച്ചും ഇന്ത്യയിൽ മൂന്നാം ഘട്ട പരീക്ഷണങ്ങൾ നടത്തും. ഇന്ത്യയിലെ കോവിഡ് - 19 നെതിരെയുള്ള പോരാട്ടത്തിൽ വിശ്വസനീയമായ സാധ്യതയാണ് സ്പുട്നിക് വി വാക്സി

നെന്ന് ഡോ. റെഢീസ് ലബോറട്ടറീസ് കോ-ചെയർമാനും മാനേജിങ് ഡയറക്ടറുമായ ജിവി പ്രസാദ് പറയുന്നു.

റഷ്യൻ ഗമാലേയ നാഷണൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡെമിയോളജി ആൻഡ് മൈക്രോബയോളജി ലാബാണ് സ്പുട്നിക് വി വാക്സിൻ വികസിപ്പിച്ചെടുത്തത്. ആഗസ്ത് 11 ന് റഷ്യൻ ആരോഗ്യ മന്ത്രാലയത്തിലിത് രജിസ്റ്റർ ചെയ്തിട്ടുണ്ട്. മനുഷ്യ അഡിനോവൈറൽ വെക്റ്റർ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കി കോവിഡ് -19 നെതിരെ ലോകത്തെ ആദ്യത്തെ വാക്സിൻ എന്ന നിലയിലാണ് രജിസ്ട്രർ ചെയ്യ്യപ്പെട്ടിട്ടുള്ളത്.

സ്പുട്‌നിക് വി വാക്‌സിൻ്റെ രണ്ടു ഘട്ട ക്ലിനിക്കൽ പരീക്ഷണ ഫലങ്ങളെക്കുറിച്ചുള്ള ഗവേഷണ പ്രബന്ധം പ്രമുഖ അന്താരാഷ്ട്ര മെഡിക്കൽ ജേണലൽ ദി ലാൻസെറ്റിൽ സെപ്തംബർ നാലിന് പ്രസിദ്ധീകരിച്ചു. മനുഷ്യ പരീക്ഷണങ്ങളിൽ 100 ശതമാനവും സുരക്ഷിതമായിരുന്നു. ഗുരുതരമായ പ്രതികൂല ഫലങ്ങളൊന്നുമില്ലെന്നു തെളിയിക്കപ്പെട്ടതായും ജേണൽ വ്യക്തമാക്കുന്നു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com