ഡല്‍ഹിയില്‍ ആര്‍.ടി - പി.സി.ആര്‍ പരിശോധന 800 രൂപ മാത്രം; നിരക്ക് വെട്ടിക്കുറച്ച് സര്‍ക്കാര്‍

2,400 രൂപയാണ് നിലവില്‍ സ്വകാര്യ ലാബുകള്‍ ഈടാക്കുന്നത്
ഡല്‍ഹിയില്‍ ആര്‍.ടി - പി.സി.ആര്‍ പരിശോധന 800 രൂപ മാത്രം; നിരക്ക് വെട്ടിക്കുറച്ച് സര്‍ക്കാര്‍

ന്യൂഡല്‍ഹി: കോവിഡ് ബാധ സ്ഥിരീകരിക്കുന്നതിനുള്ള ആര്‍.ടി - പി.സി.ആര്‍ പരിശോധനയുടെ നിരക്ക് 800 രൂപയായി വെട്ടിക്കുറച്ച് ഡല്‍ഹി സര്‍ക്കാര്‍. 2,400 രൂപയാണ് നിലവില്‍ സ്വകാര്യ ലാബുകള്‍ ഈടാക്കുന്നത്.

ഡല്‍ഹിയില്‍ ആര്‍.ടി - പി.സി.ആര്‍ പരിശോധന നടത്തുന്നതിന് ഈടാക്കുന്ന തുക കുറയ്ക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ട്വീറ്റ് ചെയ്തു. ഡല്‍ഹിയിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ കോവിഡ് പരിശോധന സൗജന്യമായി നടത്താന്‍ കഴിയും. എന്നാല്‍ സ്വകാര്യ ലാബുകളെ ആശ്രയിക്കുന്നവര്‍ക്കും കുറഞ്ഞ നിരക്കില്‍ ടെസ്റ്റ് നടത്താന്‍ ഇതോടെ സാധിക്കുമെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.

കോവിഡ് പരിശോധനയ്ക്ക് ഈടാക്കുന്ന തുകയുടെ കാര്യത്തില്‍ ഇടപെടില്ലെന്ന് ഐസിഎംആര്‍ അടുത്തിടെ വ്യക്തമാക്കിയിരുന്നു. സംസ്ഥാനങ്ങളാണ് അക്കാര്യത്തില്‍ ഇടപെടല്‍ നടത്തേണ്ടതെന്നും നിര്‍ദ്ദേശിച്ചിരുന്നു. ഇതേത്തുടര്‍ന്ന് മഹാരാഷ്ട്രാ, രാജസ്ഥാന്‍, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങള്‍ ആര്‍.ടി - പി.സി.ആര്‍ പരിശോധനാ ഫീസ് ഈടാക്കുന്നതിന് പരിധി നിശ്ചയിച്ചിരുന്നു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com