ഒരാൾ ഹിന്ദുവാണെങ്കിൽ അയാൾ തീർച്ചയായും രാജ്യ​സ്​നേഹിയുമായിരിക്കും: ആർഎസ്​എസ്​ തലവൻ മോഹൻഭാഗവത്

ഹിന്ദുവിന്​ ഒരിക്കലും രാജ്യവിരുദ്ധരാവാൻ സാധിക്കുകയില്ല എന്നും ആർഎസ്എസ് തലവൻ
ഒരാൾ ഹിന്ദുവാണെങ്കിൽ അയാൾ തീർച്ചയായും രാജ്യ​സ്​നേഹിയുമായിരിക്കും: ആർഎസ്​എസ്​ തലവൻ മോഹൻഭാഗവത്

ന്യൂഡൽഹി: ഒരാൾ ഹിന്ദുവാണെങ്കിൽ അയാൾ തീർച്ചയായും രാജ്യ​സ്​നേഹിയുമായിരിക്കുമെന്ന്​ ആർഎസ്​എസ്​ തലവൻ മോഹൻഭാഗവത്​. ഗാന്ധിജി​യുടെ ധർമത്തെ പരാമർശിച്ചാണ്​ മോഹൻ ഭാഗവതിന്‍റെ പ്രസ്​താവന. ഹിന്ദുവിന്​ ഒരിക്കലും രാജ്യവിരുദ്ധരാവാൻ സാധിക്കുകയില്ല എന്നും ആർഎസ്എസ് തലവൻ പറഞ്ഞു.

ധർമവും രാജ്യസ്​നേഹവും വ്യതസ്​തമല്ല. ധർമത്തിൽ നിന്നാണ്​ രാജ്യസ്​നേഹമുണ്ടാവുന്നതെന്ന്​ ഗാന്ധിജി പറഞ്ഞിട്ടുണ്ട്​. ആത്​മീയതിയിൽ നിന്നാണ്​ ഗാന്ധിജിയുടെ രാജ്യസ്​നേഹവം ഉണ്ടാവുന്നത്​. ധർമം എന്ന്​ പറയുന്നത്​ മതം മാത്രമല്ല. അതിനേക്കാളും വിശാലമായ അർഥത്തിൽ വരുന്ന ഒന്നാണ്​ - മോഹൻഭാഗവത് പറഞ്ഞു.

രാജ്യത്തെ സ്​നേഹിക്കുകയെന്നാൽ ഭൂമിയെ മാത്രമല്ല സ്​നേഹിക്കുന്നത്​. നദികൾ, സംസ്​കാരം, പാരമ്പര്യം എന്നിവ​യെല്ലാത്തിനോടുമുള്ള ഇഷ്​ടമാണ്​ രാജ്യസ്​നേഹമെന്നും ഭാഗവത്​ പറഞ്ഞു. ജെ.കെ ബജാജും എം.ഡി ശ്രീനിവാസും ചേർന്ന്​ എഴുതിയ ​'മേക്കിങ്​ ഓഫ്​ എ ഹിന്ദു പാട്രിയോട്ട്'​ പ്രകാശനവേളയിലാണ്​ ഭാഗവതിന്‍റെ പരാമർശം.

Related Stories

Anweshanam അന്വേഷണം
www.anweshanam.com