റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് പൊ​ങ്ക​ലി​ന് 2500 രൂപ സ​മ്മാ​നം ന​ല്‍​കു​മെ​ന്ന് പ​ള​നി​സ്വാ​മി

ജ​നു​വ​രി നാ​ല് മു​ത​ല്‍ തു​ക വി​ത​ര​ണം ചെ​യ്തു തു​ട​ങ്ങു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു
റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് പൊ​ങ്ക​ലി​ന് 2500 രൂപ സ​മ്മാ​നം ന​ല്‍​കു​മെ​ന്ന് പ​ള​നി​സ്വാ​മി

ചെ​ന്നൈ: ത​മി​ഴ്‌​നാ​ട്ടി​ലെ റേ​ഷ​ന്‍ കാ​ര്‍​ഡ് ഉ​ട​മ​ക​ള്‍​ക്ക് പൊ​ങ്ക​ല്‍ സ​മ്മാ​ന​മാ​യി 2500 രൂ​പ വീ​തം ന​ല്‍​കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി എ​ട​പ്പാ​ടി കെ. ​പ​ള​നി​സ്വാ​മി. ജ​നു​വ​രി നാ​ല് മു​ത​ല്‍ തു​ക വി​ത​ര​ണം ചെ​യ്തു തു​ട​ങ്ങു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. 2021 ല്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന് എടപ്പാടി മണ്ഡലത്തില്‍ തുടക്കം കുറിച്ചായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.

​വി​ള​വെ​ടു​പ്പ് ഉ​ത്സ​വ​മാ​യ പൊ​ങ്ക​ല്‍ ആ​ഘോ​ഷി​ക്കാ​നാ​ണ് തു​ക ന​ല്‍​കു​​ന്ന​തെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. സം​സ്ഥാ​ന​ത്തെ 2.6 കോ​ടി അ​രി കാ​ര്‍​ഡ് ഉ​ട​മ​ക​ള്‍​ക്ക് പൊ​ങ്ക​ല്‍ പാ​ക്കേ​ജി​ന്‍റെ പ്ര​യോ​ജ​നം ല​ഭി​ക്കും. പൊ​ങ്ക​ല്‍ ഉ​ത്സ​വ​ത്തി​ന് മു​മ്ബ് തു​ക വി​ത​ര​ണം ചെ​യ്യുമെന്നും അദ്ദേഹം പറഞ്ഞു.

ജനുവരി 14 നാണ് പൊങ്കല്‍. 1000 രൂപ ആയിരുന്നു കഴിഞ്ഞ വര്‍ഷം നല്‍കിയത്. ഇതിനു പുറമെ ഒരു കിലോ അരി, പഞ്ചസാര, ഒരു കരിമ്ബ് എന്നിവയും റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് സൗജന്യമായി നല്‍കും.

Related Stories

Anweshanam അന്വേഷണം
www.anweshanam.com