സരയൂ നദി കര കവിഞ്ഞൊഴുകുന്നു; ജനങ്ങള്‍ ദുരിതത്തില്‍
India

സരയൂ നദി കര കവിഞ്ഞൊഴുകുന്നു; ജനങ്ങള്‍ ദുരിതത്തില്‍

അയോദ്ധ്യ രുദാലി താലൂക്കിലെ ഗ്രാമീണ ജനങ്ങളാണ് സരയൂ നദിയിലെ വെള്ള പൊക്കത്തിന് ഇരയായിട്ടുള്ളത്.

News Desk

News Desk

യുപി: അയോദ്ധ്യയില്‍ സരയൂ നദി കര കവിഞ്ഞൊഴുകി ജനങ്ങള്‍ ദുരിതത്തില്‍. അയോദ്ധ്യ രുദാലി താലൂക്കിലെ ഗ്രാമീണ ജനങ്ങളാണ് സരയൂ നദിയിലെ വെള്ള പൊക്കത്തിന് ഇരയായിട്ടുള്ളത് - എഎന്‍ഐ റിപ്പോര്‍ട്ട്.

കഴിഞ്ഞ രണ്ടു മാസമായി സരയൂ നദി കവിഞ്ഞൊഴുകുകയാണ്. കൃഷിയും ജീവനോപാദികളും വീടുകളും വെള്ളപൊക്കത്തില്‍ നശിച്ചു. വെള്ളപൊക്കത്തിന്റെ ശക്തി ഇപ്പോഴും കൂടുകയാണ് - തദ്ദേശ വാസികള്‍ പറയുന്നു. തങ്ങളുടെ പ്രദേശങ്ങളെ വെളളപൊക്കം നാശത്തിലാഴ്ത്തി.

ജനങ്ങള്‍ക്ക് സഹായങ്ങളെത്തിക്കുന്നുണ്ട്. താല്‍കാലിക വാസ സൗകര്യങ്ങളൊരുക്കിയിട്ടുണ്ട്. ദിവസത്തില്‍ രണ്ടു നേരം ഭക്ഷണവും നല്‍കുന്നു. ജില്ലാ ഭരണകൂടം ധനസഹായങ്ങള്‍ അനുവദിക്കുന്നുണ്ട് - വില്ലേജ് ഓഫിസര്‍ രാം പ്രസാദ് ചൗരസ്യ പറഞ്ഞു.

Anweshanam
www.anweshanam.com