അധികാരത്തിലേറിയാൽ
സിഎഎ വിരുദ്ധ കേസുകൾ പിൻവലിക്കും
India

അധികാരത്തിലേറിയാൽ സിഎഎ വിരുദ്ധ കേസുകൾ പിൻവലിക്കും

അടുത്ത തവണ അധികാരത്തിലേറുമെന്ന് കോൺഗ്രസിനുറപ്പുണ്ടെന്ന് പിസിസി പ്രസിഡൻ്റ്

News Desk

News Desk

ഗുവാഹത്തി: അടുത്ത വർഷ നിയമസഭാ തെരഞ്ഞെടുപ്പിൽ പൗരത്വ ഭേദഗതി നിയമം(സിഎഎ )മുഖ്യ പ്രചരണ വിഷയമായി ഉയർത്തി കാണിക്കുമെന്ന് അസം പ്രദേശ് കോൺഗ്രസ് കമ്മിറ്റി (എപിസിസി).

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചവർക്കെതിരെയുള്ള കേസുകളെല്ലാം അധികാരത്തിലേറിയാൽ ഒരാഴ്ചക്കുള്ളിൽ പിൻവലിക്കുമെന്ന് പിസിസി പ്രസിഡൻ്റ് റിപുൻ ബോറ പ്രഖ്യാപിച്ചു - ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട്.

കഴിഞ്ഞ സർക്കാരുകൾ തീവ്രവാദികൾക്കെതിരെയുള്ള കേസുകൾ പോലും പിൻവലിച്ചിരുന്നു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചത് ഹീനമായ കുറ്റമൊന്നുമല്ല. ഇതു സംബന്ധിച്ച് യുവാക്കൾ, വിദ്യാർത്ഥികൾ തുടങ്ങിയവർക്കെതിരെയുള്ള സർവ്വ കേസുകളും പിൻവലിക്കും.

അടുത്ത തവണ തങ്ങൾ അധികാരത്തിലേറുമെന്ന് കോൺഗ്രസിനുറപ്പുണ്ടെന്ന് പിസിസി പ്രസിഡൻ്റ് ആത്മവിശ്വാസം പ്രകടിപ്പിച്ചു.

Anweshanam
www.anweshanam.com