സ​മ​രം ചെ​യ്യാ​നു​ള്ള അ​വ​കാ​ശം പരമമായതല്ലെ​ന്ന് സു​പ്രീം​കോ​ട​തി

ഷ​ഹീ​ന്‍​ബാ​ഗ് സ​മ​ര​ത്തി​നെ​തി​രാ​യ ഹ​ര്‍​ജി​യി​ലാ​ണ് സു​പ്രീം​കോ​ട​തി​യു​ടെ പ​രാ​മ​ര്‍​ശം
സ​മ​രം ചെ​യ്യാ​നു​ള്ള അ​വ​കാ​ശം പരമമായതല്ലെ​ന്ന് സു​പ്രീം​കോ​ട​തി

ന്യൂഡല്‍ഹി: രാജ്യത്ത് സമരം ചെയ്യാനുള‌ള അവകാശം പരമമായതല്ലെന്ന് അഭിപ്രായപ്പെട്ട് സുപ്രീംകോടതി. ഷ​ഹീ​ന്‍​ബാ​ഗ് സ​മ​ര​ത്തി​നെ​തി​രാ​യ ഹ​ര്‍​ജി​യി​ലാ​ണ് സു​പ്രീം​കോ​ട​തി​യു​ടെ പ​രാ​മ​ര്‍​ശം.

പ്രതിഷേധ സമരങ്ങള്‍ സഞ്ചാരസ്വാതന്ത്ര്യവുമായി ഒത്തുപോകണമെന്ന് ജസ്‌റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍ അദ്ധ്യക്ഷനായ ബെഞ്ച് നിര്‍ദ്ദേശിച്ചു. പ്ര​തി​ഷേ​ധ സ​മ​രം ന​ട​ത്തു​ന്ന​തി​ന് പൊ​തു​ന​യം പ്രാ​യോ​ഗി​ക​മ​ല്ലെ​ന്നും കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി.

ഹര്‍ജിയിലെ ആവശ്യം നിലവില്‍ അപ്രസക്‌തമാണെന്ന് കേന്ദ്രസര്‍ക്കാരിന് വേണ്ടി ഹാജരായ സോളിസി‌റ്റര്‍ ജനറല്‍ തുഷാര്‍ മേത്ത അറിയിച്ചു. ഈ സമയം രാജ്യത്തെ സഞ്ചാരസ്വാതന്ത്ര്യം തടഞ്ഞുകൊണ്ട് നടക്കുന്ന കാര്‍ഷിക സമരങ്ങളെയും മ‌റ്റും ഹര്‍ജിക്കാര്‍‌ സൂചിപ്പിച്ചു. തുടര്‍ന്നാണ് കോടതി ഇത്തരത്തില്‍ നിര്‍ദ്ദേശം പുറപ്പെടുവിച്ചത്.

Related Stories

Anweshanam
www.anweshanam.com