ലഹരിക്കടത്ത് കേസ്: നടി റിയ ചക്രവര്‍ത്തിയുടെ സഹോദരനും സുശാന്ത് സിങ്ങിന്റെ മാനേജറും അറസ്റ്റില്‍
India

ലഹരിക്കടത്ത് കേസ്: നടി റിയ ചക്രവര്‍ത്തിയുടെ സഹോദരനും സുശാന്ത് സിങ്ങിന്റെ മാനേജറും അറസ്റ്റില്‍

സുശാന്ത് സിങ്ങിന്റെ മരണവുമായി ബന്ധപ്പെട്ട് ലഹരി റാക്കറ്റുമായി ബന്ധമുണ്ടെന്ന ആരോപണത്തെ തുടര്‍ന്ന് ഇരുവരെയും എന്‍സിബി ചോദ്യം ചെയ്തിരുന്നു

News Desk

News Desk

മുംബൈ: ലഹരി കടത്ത് കേസില്‍ നടി റിയ ചക്രബര്‍ത്തിയുടെ സഹോദരൻ അറസ്റ്റില്‍. റിയയുടെ സഹോദരന്‍ ഷൗവികാണ് അറസ്റ്റിലായത്. സുശാന്ത് സിംഗിന്‍റെ മാനേജർ സാമുവൽ മിറാന്‍റിനെയും അറസ്റ്റ് ചെയ്തു. സുശാന്ത് സിങ്ങിന്റെ മരണവുമായി ബന്ധപ്പെട്ട് ലഹരി റാക്കറ്റുമായി ബന്ധമുണ്ടെന്ന ആരോപണത്തെ തുടര്‍ന്ന് ഇരുവരെയും എന്‍സിബി ചോദ്യം ചെയ്തിരുന്നു. പത്ത് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ഒടുവിലാണ് അറസ്റ്റ്.

നേരത്തെ ഷോവിക്ക് ചക്രവര്‍ത്തിയുടെയും സാമുവല്‍ മിറാണ്ടയുടെയും വീടുകളില്‍ നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ റെയ്ഡ് നടത്തിയിരുന്നു. റിയയുടെ സഹോദരന്‍ ഷോവിക്കുമായി, എന്‍സിബി മുംബൈയില്‍ അറസ്റ്റ് ചെയ്ത ലഹരി മരുന്ന് ഇടപാടുകാരന്‍ സയിദ് വിലത്രയ്ക്ക് ബന്ധമുണ്ടെന്നു കണ്ടെത്തിയിരുന്നു. ഇതിന് സുശാന്തിന്റെ മരണവുമായി എന്തെങ്കിലും ബന്ധമുണ്ടോയെന്ന് കണ്ടെത്തുകയായിരുന്നു റെയ്ഡിന്റെ ലക്ഷ്യം.

അതേസമയം, ബെംഗളൂരു മയക്കുമരുന്ന് കേസില്‍ കന്നഡ നടി രാഗിണി ദ്വിവേദിയെ അറസ്റ്റ് ചെയ്തു. ബെംഗളൂരു സെൻട്രൽ ക്രൈംബ്രാഞ്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. രാവിലെ മുതൽ നടിയെ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ചോദ്യം ചെയ്യുകയായിരുന്നു. ഏറെ വിവാദമായ കേസിൽ നാലാമത്തെ അറസ്റ്റാണ് രാഗിണി ദ്വിവേദിയുടേത്.

Anweshanam
www.anweshanam.com