ഉത്തരാഖണ്ഡില്‍ പ്രളയഭീതി: ഋഷിഗംഗ നദിയില്‍ ജലനിരപ്പ് ഉയരുന്നു, രക്ഷാപ്രവര്‍ത്തനം നിര്‍ത്തിവെച്ചു

ഋഷി ഗംഗ നദിയിലെ ജലനിരപ്പ് ഉയരുന്നു സാഹചര്യത്തിലാണ് നടപടി.
ഉത്തരാഖണ്ഡില്‍ പ്രളയഭീതി:  ഋഷിഗംഗ നദിയില്‍ ജലനിരപ്പ് ഉയരുന്നു, രക്ഷാപ്രവര്‍ത്തനം നിര്‍ത്തിവെച്ചു

ന്യൂ ഡല്‍ഹി: ഉത്തരാഖണ്ഡില്‍ പ്രളയ ഭീതി. ഇതേ തുടര്‍ന്ന് മിന്നല്‍ പ്രളയത്തില്‍ കാണാതായവര്‍ക്ക് വേണ്ടിയുള്ള രക്ഷാപ്രവര്‍ത്തനം നിര്‍ത്തിവെച്ചു. ഋഷി ഗംഗ നദിയിലെ ജലനിരപ്പ് ഉയരുന്നു സാഹചര്യത്തിലാണ് നടപടി.

താഴ്ന്ന പ്രദേശങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കുകയാണ്. രക്ഷാപ്രവര്‍ത്തനത്തിനെത്തിച്ച വാഹനങ്ങളും യന്ത്രങ്ങളും മാറ്റുന്നു. അതേസമയം, തപോവനില്‍ തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്ന തുരങ്കം ഏതെന്ന് സംബന്ധിച്ച് ഇപ്പോഴും ആശയക്കുഴപ്പം നിലനില്‍ക്കുന്നു. മിന്നല്‍ പ്രളയത്തില്‍ കാണാതായ 170 പേരെയാണ് ഇനിയും കണ്ടെത്താനായിട്ടില്ല. കണ്ടെടുത്ത 34 മൃതദേഹങ്ങളില്‍ പത്ത് പേരെ മാത്രമേ തിരിച്ചറിയാനായുള്ളു. മൃതദേഹം തിരിച്ചറിയാനായി മൃതദേഹങ്ങളുടെ ഡിഎന്‍എ സാമ്പിളുകള്‍ ശേഖരിക്കും.

No stories found.
Anweshanam അന്വേഷണം
www.anweshanam.com