ഉത്തരാഖണ്ഡ് ദുരന്തം: രക്ഷാപ്രവര്‍ത്തനം തുടരുന്നു

കരസേന, നാവിക കമാന്‍ഡോ സംഘം, ഐടിബിപി, ദുരന്ത നിവാരണസേന എന്നിവര്‍ സംയുക്തമായാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.
ഉത്തരാഖണ്ഡ് ദുരന്തം: രക്ഷാപ്രവര്‍ത്തനം തുടരുന്നു

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ഹിമപാതത്തില്‍ കാണാതായവര്‍ക്കുള്ള തെരച്ചില്‍ തുടരുന്നു. മുപ്പത്തിയൊന്ന് പേരുടെ മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെത്തിയത്. കരസേന, നാവിക കമാന്‍ഡോ സംഘം, ഐടിബിപി, ദുരന്ത നിവാരണസേന എന്നിവര്‍ സംയുക്തമായാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.

അതേസമയം, 35 പേര്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് സംശയിക്കുന്ന തപോവനിലെ തുരങ്കത്തില്‍ ഡ്രോണ്‍ ക്യാമറ ഉപയോഗിച്ച് തിരച്ചില്‍ നടത്തിയിരുന്നു. ചെളിയും പാറക്കഷണങ്ങളും നിറഞ്ഞതിനാല്‍ തുരങ്കത്തിലേക്ക് പ്രവേശിക്കുന്നത് കഠിനമാണ്. രണ്ടര കിലോമീറ്റര്‍ ആണ് തുരങ്കത്തിന്റെ നീളം. ഈ സാഹചര്യത്തില്‍ ചെളി നീക്കാന്‍ അത്യാധുനിക മെഷീനുകളും ട്രാക്ടറുകളുമാണ് ഉപയോഗിക്കുന്നത്. കാണാതായവരില്‍ മുപ്പതോളം പേര്‍ യു.പി, ബിഹാര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള തൊഴിലാളികളാണെന്ന് ലഖിംപുര്‍ ഖേരി ഡിജിപി അശോക് കുമാര്‍ പറഞ്ഞു.

ദുരന്തത്തില്‍ നൂറിലധികം പേര്‍ ഒലിച്ച് പോയിരിക്കാനുള്ള സാധ്യതയാണ് ഉള്ളതെന്ന് എന്‍ഡിആര്‍ഫ് ഡയറക്ടറര്‍ വ്യക്തമാക്കി. കിട്ടിയ മൃതദേഹങ്ങളില്‍ പലതും അപകട സ്ഥലത്തിനും ഏറെ ദൂരെ നിന്നാണ് കണ്ടെത്തിയത്. അതിനാല്‍ വലിയ തെരച്ചില്‍ തന്നെ നടത്തേണ്ടി വരുമെന്നും രക്ഷാപ്രവര്‍ത്തകര്‍ പറയുന്നു. പ്രളയത്തില്‍ അറ് ഗ്രാമങ്ങള്‍ ഒറ്റപ്പെട്ടപ്പോള്‍ അഞ്ച് പാലങ്ങള്‍ ഒലിച്ചു പോയി. ദുരന്തമുഖത്ത് സന്ദര്‍ശനം നടത്തി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്ത് രക്ഷാപ്രവര്‍ത്തനം വിലയിരുത്തിയിരുന്നു.

അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്ത് നാല് ലക്ഷം രൂപ വീതം അടിയന്തര ധനസഹായം പ്രഖ്യാപിച്ചു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി 20 കോടി രൂപ അനുവദിച്ചതായും മുഖ്യമന്ത്രി അറിയിച്ചു. അപകടമുണ്ടാകാന്‍ ഇടയായ സാഹചര്യം സമഗ്രമായി വിശകലനം ചെയ്യുകയാണെന്നും ഭാവി അപകടങ്ങള്‍ ഒഴിവാക്കാന്‍ വേണ്ടുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും റാവത്ത് പറഞ്ഞു.

ചമോലി ജില്ലയില്‍ ഞായറാഴ്ച രാവിലെ 10.45-നാണ് മഞ്ഞുമല അടര്‍ന്നുവീണ് അപകടമുണ്ടായത്. ഇതേത്തുടര്‍ന്ന് ധൗലി ഗംഗ, അളകനന്ദ നദികളില്‍ വന്‍ പ്രളയമുണ്ടായി. പെട്ടെന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ ഋഷിഗംഗ വൈദ്യുതി പദ്ധതിയും തപോവന് അടുത്തുണ്ടായിരുന്ന എന്‍.ടി.പി.സി. വൈദ്യുതിനിലയവും പൂര്‍ണമായും തകര്‍ന്നു.

പ്രളയത്തില്‍ അറ് ഗ്രാമങ്ങള്‍ ഒറ്റപ്പെട്ടപ്പോള്‍ അഞ്ച് പാലങ്ങള്‍ ഒലിച്ചു പോയി. മഞ്ഞുമല ഇടിഞ്ഞ് ദൌലിഗംഗ നദിയില്‍ നിന്നും വലിയ തോതില്‍ വെള്ളമെത്തിയതും ഋഷിഗംഗ ജല വൈദ്യുത പദ്ധതി ഭാഗികമായി തകര്‍ന്നതുമാവാം ഇത്രയും വലിയ ദുരന്തത്തിലേക്ക് നയിച്ചതെന്നാണ് കണക്കുകൂട്ടല്‍. ദുരന്തമുഖത്ത് സന്ദര്‍ശനം നടത്തി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്ത് രക്ഷാപ്രവര്‍ത്തനം വിലയിരുത്തി.

അതേസമയം ദുരന്തത്തിന്റെ കാരണം സംബന്ധിച്ച് വിദഗ്ധര്‍ക്ക് ആശയക്കുഴപ്പം നിലനില്‍ക്കുകയാണ്. ഗ്ലോഫ് എന്ന മഞ്ഞ് ഉറഞ്ഞ് രൂപപ്പെട്ടുണ്ടായ തടാകമാണോ അപകട കാരണമെന്നതാണ് പ്രധാനമായും പരിശോധിക്കുന്നത്. സാറ്റ്ലൈറ്റ് പരിശോധിച്ചെങ്കിലും പ്രത്യേക കാരണങ്ങളൊന്നും കണ്ടെത്താനായിട്ടില്ല. വാദിയ ഇന്‍സ്റ്റിറ്റ്യൂട്ടിലെ രണ്ട് സംഘം സ്ഥലത്ത് പഠനം നടത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com