വിമാനയാത്ര: കോവിഡ് പോസ്റ്റീവായിരുന്നില്ലെന്ന രേഖ വേണമെന്ന്

രാജ്യത്ത് അന്താരാഷ്ട്ര വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചിരിക്കുന്നത് ഇപ്പോഴും തുടരുകയാണ്.
വിമാനയാത്ര: കോവിഡ് പോസ്റ്റീവായിരുന്നില്ലെന്ന രേഖ വേണമെന്ന്

ന്യൂഡൽഹി: വിമാന യാത്രാ തിയ്യതിക്ക് രണ്ട് മാസം മുമ്പ് കോവിഡ് -19 പോസിറ്റീവല്ലെന്ന സ്വയം സത്യവാങ്മൂലം യാത്രക്കാർ നൽകണമെന്ന് വ്യോമയാന മന്ത്രാലയം. യാത്രക്ക് മുന്നോടിയായി എയർലൈൻ സർവ്വീസിനാണ് സ്വയം പ്രഖ്യാപന രേഖ സമർപ്പിക്കേണ്ടത്- ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

കോവിഡ് വ്യാപനതോത് ഏറിയ സാഹചര്യത്തിൽ വൈറസിൽ നിന്ന് മുക്തരാണെന്ന സ്വയം പ്രഖ്യാപന ഫോം അപ്‌ഡേറ്റ് ചെയ്യേണ്ടതിൻ്റെ ആവശ്യകതയുണ്ടെന്നാണ് അധികൃതർ പറയുന്നത്. കോവിഡ് -19 ൽ നിന്ന് സുഖം പ്രാപിച്ചവരും മൂന്നാഴ്ചത്തെ മാനദണ്ഡങ്ങൾ പാലിക്കുന്നവരും ആശുപത്രിയിൽ നിന്ന് കൊവിഡ് ഡിസ്ചാർജ് സർട്ടിഫിക്കറ്റ് കയ്യിൽ കരുതുന്നവർക്കായിരിക്കും വിമാനങ്ങളിൽ യാത്ര ചെയ്യാൻ അനുവാദം -

കൊറോണ വൈറസ് വ്യാപനം തടയിടുകയെന്നതിൻ്റെ നടപടികളിലൊന്നായി വിമാന സർവ്വീസ് നിറുത്തിവച്ചിരുന്നു. രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം മെയ് 25 നാണ് ഇന്ത്യ ആഭ്യന്തര വിമാന സർവീസ് പുനരാരംഭിച്ചത്. രാജ്യത്ത് അന്താരാഷ്ട്ര വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചിരിക്കുന്നത് ഇപ്പോഴും തുടരുകയാണ്.

Related Stories

Anweshanam
www.anweshanam.com