റിപ്പബ്ലിക് ദിന പരേഡ് ക്യാമ്പില്‍ കോവിഡ് വ്യാപനം; പരേഡ് ആശങ്കയിൽ

കഴിഞ്ഞ ദിവസങ്ങളില്‍ ചിലര്‍ക്ക് ലക്ഷണങ്ങള്‍ കണ്ടതോടെയാണ് ആര്‍ഡ‍ിപി ക്യാമ്പില്‍ വ്യാപകമായി കോവിഡ് പരിശോധന നടത്തിയത്
റിപ്പബ്ലിക് ദിന പരേഡ് ക്യാമ്പില്‍ കോവിഡ് വ്യാപനം; പരേഡ് ആശങ്കയിൽ

ന്യൂഡൽഹി: റിപ്പബ്ലിക് ദിന പരേഡ് ക്യാമ്പില്‍ കോവിഡ് വ്യാപനം. ആര്‍മി ബേസ് ആശുപത്രിയില്‍ ഒറ്റ ദിവസം മാത്രം കോവിഡ് ബാധിച്ച്‌ 86 സൈനികരെ പ്രവേശിപ്പിച്ചതായാണ് വിവരം. നിരവധിസൈനികര്‍ സമ്പര്‍ക്ക പട്ടികയില്‍ ഉള്ളത് പരേഡിന്‍റെ ഒരുക്കങ്ങളെ ആശങ്കയിലാക്കി.

സംഭവത്തോട് കരസേന പ്രതികരിച്ചില്ല. റിപ്പബ്ലിക് ദിന പരേഡ്, ആര്‍മി ഡേ, ബീറ്റിങ് റിട്രീറ്റ് അടക്കമുള്ള ചടങ്ങുകള്‍ക്കായി ഒന്നരമാസത്തിലേറേയായ് സൈനിക സംഘം ഡൽഹിയിലുണ്ട്. തലസ്ഥാനത്തേക്ക് എത്തുന്നതിന് മുന്‍പ് ഇവരുടെ കോവിഡ് പരിശോധന നടത്തിയിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ ചിലര്‍ക്ക് ലക്ഷണങ്ങള്‍ കണ്ടതോടെയാണ് ആര്‍ഡ‍ിപി ക്യാമ്പില്‍ വ്യാപകമായി കോവിഡ് പരിശോധന നടത്തിയത്.

ഇതില്‍ നിരവധി പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിക്കുകയായിരുന്നു. ആര്‍മി ബേസ് ആശുപത്രിയില്‍ മാത്രം ഒറ്റ ദിവസം 86 പേരെ പ്രവേശിപ്പിച്ചതായാണ് വിവരം. നെഗറ്റീവായവരില്‍ പലരും രോഗികളുടെ പ്രാഥമിക പട്ടികയില്‍ ഉള്ളതിനാല്‍ വ്യാപന തോത് കൂടാന്‍ സാധ്യതയുണ്ട്. നിരവധി സൈനികര്‍ക്ക് രോഗം ബാധിച്ചതിനാല്‍ റിപ്പബ്ലിക് ദിന പരേഡ് അടക്കമുള്ളവ ആശങ്കയിലായിരിക്കുകയാണ്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com