ബോളിവുഡ് നടി രേഖയുടെ സെക്യൂരിറ്റി ഗാർഡിന് കോവിഡ്; മുംബൈയിലെ ബംഗ്ലാവ് സീല്‍ ചെയ്തു
India

ബോളിവുഡ് നടി രേഖയുടെ സെക്യൂരിറ്റി ഗാർഡിന് കോവിഡ്; മുംബൈയിലെ ബംഗ്ലാവ് സീല്‍ ചെയ്തു

കെട്ടിടവും ചുറ്റുമുള്ള ഏരിയയും മുംബൈ മുന്‍സിപല്‍ കോര്‍പ്പറേഷന്‍ അണുനശീകരണം നടത്തി

By News Desk

Published on :

മുംബൈ: മുതിർന്ന ബോളിവുഡ് നടി രേഖയുടെ സെക്യൂരിറ്റിഗാർഡിന് കോവിഡ് സ്ഥിരീകരിച്ചു. ഇതേ തുടര്‍ന്ന് രേഖയുടെ മുംബൈയിലെ ബംഗ്ലാവ് കോര്‍പ്പറേഷന്‍ സീല്‍ ചെയ്തു. കെട്ടിടം കണ്ടയ്ന്‍മെന്‍റ് സോണ്‍ ആണെന്ന് കാണിച്ച് പുറത്ത് ഒരു നോട്ടീസും പതിപ്പിച്ചിട്ടുണ്ട്.

മുംബൈയിലെ ബാന്ദ്രയിലെ ബാൻഡ്‌സ്റ്റാൻഡ് ഏരിയയിലാണ് രേഖയുടെ ബംഗ്ലാവ് സ്ഥിതിചെയ്യുന്നത്. സീ സ്പ്രിംഗ്സ് എന്നാണ് ഇതിന്‍റെ പേര്. കെട്ടിടവും ചുറ്റുമുള്ള ഏരിയയും മുംബൈ മുന്‍സിപല്‍ കോര്‍പ്പറേഷന്‍ അണുനശീകരണം നടത്തി.

എപ്പോഴും രണ്ട് സെക്യൂരിറ്റി ഗാർഡുകൾ രേഖയുടെ വീടിന് കാവൽ ഉണ്ടാകും. അവരിൽ ഒരാൾ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് കോവിഡ് പോസിറ്റീവ് ആയി എന്നാണ് റിപ്പോര്‍ട്ട്. ഇയാള്‍ മുംബൈ ബി.കെ.സിയില്‍ ചികിത്സയിലാണ്.

അതേസമയം, രേഖയോ അവരുടെ വക്താക്കളോ ഇതു സംബന്ധിച്ച് ഔദ്യോഗിക പ്രസ്താവനകളൊന്നും നൽകിയിട്ടില്ല.

നേരത്തെ കരൺ ജോഹർ, ജാൻ‌വി കപൂർ, ആമിർ ഖാൻ എന്നിവരുടെ സ്റ്റാഫുകൾക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു.

Anweshanam
www.anweshanam.com