സിലബസ് വെട്ടിച്ചുരുക്കില്‍ അടുത്ത അധ്യയന വര്‍ഷത്തേക്ക് മാത്രം: വിശദീകരണവുമായി സിബിഎസ്ഇ

സിലബസില്‍ നിന്ന് ജനാധിപത്യം, മതേതരത്വം, പൗരത്വം തുടങ്ങി സുപ്രധാന പാഠഭാഗങ്ങള്‍ വെട്ടിക്കുറച്ച നടപടിയില്‍ വിശദീകരണവുമായി സിബിഎസ്ഇ.

സിലബസ് വെട്ടിച്ചുരുക്കില്‍ അടുത്ത അധ്യയന വര്‍ഷത്തേക്ക് മാത്രം: വിശദീകരണവുമായി സിബിഎസ്ഇ

ന്യൂഡല്‍ഹി: സിലബസില്‍ നിന്ന് ജനാധിപത്യം, മതേതരത്വം, പൗരത്വം തുടങ്ങി സുപ്രധാന പാഠഭാഗങ്ങള്‍ വെട്ടിക്കുറച്ച നടപടിയില്‍ വിശദീകരണവുമായി സിബിഎസ്ഇ. സിലബസ് 30 ശതമാനം വെട്ടിക്കുറച്ചത് വിദ്യാര്‍ഥികളുടെ പരീക്ഷാ ഭാരംകുറയ്ക്കാനാണ്. എന്നാല്‍ ഈ ഭാഗങ്ങള്‍ പഠിപ്പിക്കാന്‍ എന്‍സിഇആര്‍ടി യുടെ സമാന്തര കരിക്കുലം പിന്തുടരാന്‍ സ്‌കൂളുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കോവിഡ് പശ്ചാത്തലത്തില്‍ സിലബസ് വെട്ടിക്കുറക്കലിന്റെ ഭാഗമായി ഭരണഘടനയിലെ സുപ്രധാന പാഠഭാഗങ്ങള്‍ വെട്ടിക്കുറച്ച നടപടി വിവാദമായ പശ്ചാത്തലത്തിലാണ് വിശദീകരണവുമായി സിബിഎസ്ഇ രംഗത്തെത്തിയത്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com