ചെങ്കോട്ട സംഘര്‍ഷം: രണ്ട് പേര്‍ അറസ്റ്റില്‍

ജമ്മു കശ്മീര്‍ യുണൈറ്റഡ് കിസാന്‍ ഫ്രണ്ട് ചെയര്‍മാന്‍ മൊഹിന്ദര്‍ സിംഗ്, ജമ്മു സ്വദേശി മന്‍ദീപ് സിംഗ് എന്നിവരെയാണ് ഡല്‍ഹി പൊലീസിന്റെ ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തത്.
ചെങ്കോട്ട സംഘര്‍ഷം: രണ്ട് പേര്‍ അറസ്റ്റില്‍

ന്യൂ ഡല്‍ഹി: റിപ്പബ്ലിക് ദിനത്തില്‍ നടന്ന ട്രാക്ടര്‍ റാലിക്കിടെ ചെങ്കോട്ടയിലുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റ് ചെയ്തു. ജമ്മു കശ്മീരില്‍ നിന്നാണ് പ്രതികളെ പിടികൂടിയതെന്ന് ഡല്‍ഹി പൊലീസ് അറിയിച്ചു.

ജമ്മു കശ്മീര്‍ യുണൈറ്റഡ് കിസാന്‍ ഫ്രണ്ട് ചെയര്‍മാന്‍ മൊഹിന്ദര്‍ സിംഗ്, ജമ്മു സ്വദേശി മന്‍ദീപ് സിംഗ് എന്നിവരെയാണ് ഡല്‍ഹി പൊലീസിന്റെ ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തത്. അതേസമയം, പ്രധാന പ്രതി നടന്‍ ദീപ് സിദ്ദുവിനെ ഇന്ന് പട്യാല ഹൗസ് കോടതിയില്‍ ഹാജരാക്കും. അതിനിടെ കേന്ദ്ര സര്‍ക്കാര്‍ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കും വരെ സമരം തുടരുമെന്ന് കര്‍ഷകര്‍ അറിയിച്ചു.

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com