സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്ക് ആര്‍ബിഐ രണ്ട് കോടി രൂപ പിഴ ചുമത്തി

ബാങ്കിങ് റെഗുലേഷൻസ് ആക്ട് സെക്ഷൻ 10(1)(b)(ii) പ്രകാരമാണ് നടപടി
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്ക് ആര്‍ബിഐ രണ്ട് കോടി രൂപ പിഴ ചുമത്തി

ന്യൂഡല്‍ഹി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്ക് റിസർവ് ബാങ്ക് രണ്ട് കോടി രൂപ പിഴ ചുമത്തി. ജീവനക്കാർക്ക് കമ്മീഷൻ ഇനത്തിൽ പ്രതിഫലം നൽകാൻ വൈകിയെന്ന കാരണത്തിലാണ് പിഴ ചുമത്തിയിരിക്കുന്നത്. മാർച്ച് 15 നാണ് ഇതുമായി ബന്ധപ്പെട്ട ഉത്തരവ് പുറപ്പെടുവിച്ചത്.

ബാങ്കിങ് റെഗുലേഷൻസ് ആക്ട് സെക്ഷൻ 10(1)(b)(ii) പ്രകാരമാണ് നടപടി. ജീവനക്കാർക്ക് കമ്മീഷൻ ഇനത്തിൽ പ്രതിഫലം നൽകുന്നതിൽ റിസർവ് ബാങ്ക് നേരത്തെ പുറപ്പെടുവിച്ച ഉത്തരവ് പാലിച്ചില്ലെന്ന കാരണം ഈ ഉത്തരവിൽ വ്യക്തമാക്കിയിരിക്കുന്നു.

2019 ലും എസ്ബിഐക്ക് റിസർവ് ബാങ്ക് പിഴയിട്ടിരുന്നു. ഏഴ് കോടി രൂപയായിരുന്നു അന്ന് പിഴയിട്ടത്. നിഷ്ക്രിയ ആസ്തികളും തട്ടിപ്പുകാരെ കൈകാര്യം ചെയ്യുന്നതിലും വീഴ്ച വരുത്തിയതിനായിരുന്നു പിഴ.

No stories found.
Anweshanam അന്വേഷണം
www.anweshanam.com