റേഷനരി കടത്തുക്കാര്‍ പിടിയില്‍
India

റേഷനരി കടത്തുക്കാര്‍ പിടിയില്‍

തെലുങ്കാനയില്‍ 100 ക്വിന്റല്‍ അനധികൃത റേഷന്‍ അരി പിടിച്ചെടുത്തു.

News Desk

News Desk

ന്യൂഡെല്‍ഹി: തെലുങ്കാനയില്‍ 100 ക്വിന്റല്‍ അനധികൃത റേഷന്‍ അരി പിടിച്ചെടുത്തു. അനധികൃതമായി റേഷന്‍ ശേഖരിച്ച അരി ചത്തീസ്ഗഢിലുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലേക്ക് ട്രക്കുകളില്‍ കടത്തികൊണ്ടുപോകുവാന്‍ ശ്രമിക്കവെയാണ് പൊലീസാണ് പിടികൂടുന്നത്.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ വാറങ്കല്‍ പൊലീസാണ് കഴിഞ്ഞ ദിവസം അനധികൃത റേഷനരി കടത്ത് പിടികൂടിയത് - എഎന്‍ഐ റിപ്പോര്‍ട്ട്. ഇതുമായി ബന്ധപ്പെട്ട ക്രിമിനില്‍ പശ്ചാത്തലുള്ള രഘുല സമ്പായ, കക്കര്‍ല നാഗരാജ് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇതര സംസ്ഥാന ഉയര്‍ന്ന വിലക്ക് വില്‍ക്കുന്നതിനായാണ് അനധികൃതമായിറേഷനരി ശേഖരിക്കപ്പെട്ടത്. അനധികൃത റേഷനരി ട്രക്കില്‍ ലോഡുചെയ്യുന്നതിനിടെയാണ് പൊലീസിന്റെ പിടിയിലായത്. ട്രാക്ടറും രണ്ടു മിനി ടെംമ്പോ വാഹനങ്ങളും ഒരു ട്രക്കും പോലിസ് പിടിച്ചെടുത്തു. 100 കിന്റല്‍ തൂക്കം വരുന്ന 200 റേഷനരി ചാക്കുകളാണ് പിടിച്ചെടുക്കപ്പെട്ടതെന്ന് വാറങ്കല്‍ പോലിസ് പറഞ്ഞു.

Anweshanam
www.anweshanam.com