പതിനാലുകാരിയെ ബലാത്സംഗം ചെയ്ത് ദൃശ്യങ്ങള്‍ പകര്‍ത്തി; അധ്യാപകന്‍ അറസ്റ്റില്‍

പശ്ചിമബംഗാളിലെ നോര്‍ത്ത് 24 പര്‍ഗാനയിലാണ് സംഭവം.
പതിനാലുകാരിയെ ബലാത്സംഗം ചെയ്ത് ദൃശ്യങ്ങള്‍ പകര്‍ത്തി; അധ്യാപകന്‍ അറസ്റ്റില്‍

ബറാസത്: പശ്ചിമബംഗാളില്‍ പതിനാലുകാരിയെ അധ്യാപകനും സുഹൃത്തും ചേര്‍ന്ന് ബലാത്സംഗം ചെയ്ത് ദൃശ്യങ്ങള്‍ പകര്‍ത്തി. പെണ്‍കുട്ടിയുടെ പരാതിയില്‍ അധ്യാപകന്‍ അറസ്റ്റിലായി. സുഹൃത്തിനായി അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. പശ്ചിമബംഗാളിലെ നോര്‍ത്ത് 24 പര്‍ഗാനയിലാണ് സംഭവം.

കേസില്‍ പ്രതിയായ അധ്യാപകനെ പൊലീസ് ശനിയാഴ്ച കോടതിയില്‍ ഹാജരാക്കിയിരുന്നു. കോടതി ഇയാളെ ഏഴു ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍വിട്ടു. പെണ്‍കുട്ടിയുടെ വൈദ്യ പരിശോധന റിപ്പോര്‍ട്ടിന് കാത്തിരിക്കുകയാണ് പൊലീസ്.

Related Stories

Anweshanam
www.anweshanam.com