ബലാത്സംഗം കൊലപാതകം: പ്രതി അറസ്റ്റില്‍

ആദിവാസി വിഭാഗത്തിലെ പ്ലസ് ടു വിദ്യാര്‍ത്ഥിയെ ബലാത്സംഗത്തിന് ശേഷം കൊലപ്പെടുത്തിയത് കഴിഞ്ഞ മാസമാണ്.
ബലാത്സംഗം കൊലപാതകം: പ്രതി അറസ്റ്റില്‍
jacoblund

ഒഡീഷ: ഒഡീഷയില്‍ പതിനെട്ടുക്കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതി അറസ്റ്റില്‍. മയുര്‍ഭാണി ജില്ലയിലാണ് സംഭവം. ആദിവാസി വിഭാഗത്തിലെ പ്ലസ് ടു വിദ്യാര്‍ത്ഥിയെ ബലാത്സംഗത്തിന് ശേഷം കൊലപ്പെടുത്തിയത് കഴിഞ്ഞ മാസമാണ്. പ്രതി ജ്യോതി റാം പദുരിയ.

ജൂലായ് മൂന്നിനാണ് കേസ് റജിസ്ട്രര്‍ ചെയ്തത് - പൊലീസിനെ ഉദ്ധരിച്ച് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ആഗസ്ത് 16ന് അറസ്റ്റ് ചെയ്യപ്പെട്ട പ്രതിയെ കോടതിയില്‍ ഹാജരാക്കി കസ്റ്റഡിയില്‍ വിട്ടു. ഈ ക്രൂര കൃത്യത്തിലേര്‍പ്പെട്ടത് ഒരാള്‍ മാത്രമായിരിക്കില്ല. കൂട്ടുപ്രതികളുമുണ്ടായിരിക്കും. പൊലീസ് ഈ ദിശയിലും അന്വേഷിക്കണം - സാമൂഹ്യ പ്രവര്‍ത്തനത്തിലേര്‍പ്പെട്ടിരിക്കുന്ന റിയ ഭാരി ആവശ്യപ്പെട്ടു. കേസന്വേഷണത്തിന്റെ തുടക്കത്തില്‍ പൊലിസ് അലംഭാവത്തെച്ചൊല്ലി വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതേ തുടര്‍ന്ന് അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയിരുന്നു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com