
ലക്നോ: അയോദ്ധ്യ രാമക്ഷേത്ര നിർമ്മാണത്തിന് സ്വർണണത്തിലും വെള്ളിയിലും തീർത്ത ഇഷ്ടികൾ. തമിഴ്നാട്ടിൽ നിന്നുള്ള സന്ന്യാസിമാരാണ് ഇത് സമർപ്പിച്ചത്. സ്വർണ ഇഷ്ടികക്ക് തൂക്കം അഞ്ച് കിലോ. വെള്ളി ഇഷ്ടിക 20 കിലോ. ഇഷ്ടികൾ രാമക്ഷേത്ര തീർത്ഥ ട്രസ്റ്റിന് ഇന്ന് (ആഗസ്ത് നാല്) കൈമാറും - എഎൻഐ റിപ്പോർട്ട്.
തമിഴ്നാട്ടിലെ ജനങ്ങളിൽ നിന്ന് സ്വരൂപിച്ച പണംകൊണ്ടാണ് സ്വർണ- വെള്ളി ഇഷ്ടികകൾ പണി തീർത്തത്. ഇഷ്ടികകളിൽ തമിഴിൽ ശ്രീരാം എന്ന് ആലേഖനം ചെയ്തിട്ടുണ്ട്.
ഇത് ഏതുവിധേനെയും ട്രസ്റ്റിന് ഉപയോഗപ്പെടുത്താം. രാമക്ഷേത്രമുയർന്ന് കണ്ടാൽ മതി - സന്യാസി മന്നാർഗുഡി ജയാർ സ്വാമി പറഞ്ഞു. ആഗസ്ത് അഞ്ചിലെ രാമക്ഷേത്ര ഭൂമി പൂജ ചടങ്ങിൽ പങ്കെടുക്കുവാൻ നിരവധി സന്യാസിമാർ തമിഴ് നാട്ടിൽ നിന്നെത്തിയിട്ടുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഭൂമിപൂജാ ചടുങ്ങുകൾക്ക് മുഖ്യകാർമ്മികത്വം നൽകുന്നത്. 2019 നവംമ്പർ ഒമ്പതിലെ സുപ്രീം കോടതി വിധിയാണ് മസ്ജിദ് സ്ഥിതി ചെയ്തിരുന്നിടത്ത് രാമക്ഷേത്ര നിർമ്മാണത്തിന് കളംമൊരുക്കിയത്.