രാം​വി​ലാ​സ് പ​സ്വാ​ന്‍റെ സം​സ്കാ​ര ച​ട​ങ്ങു​ക​ള്‍ ഇ​ന്ന് ബി​ഹാ​റി​ലെ പ​റ്റ്ന​യി​ല്‍

ഡ​ല്‍​ഹി​യി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലി​രി​ക്കെ വ്യാ​ഴാ​ഴ്ച​യാ​ണ് പ​സ്വാ​ന്‍ അ​ന്ത​രി​ച്ച​ത്
രാം​വി​ലാ​സ് പ​സ്വാ​ന്‍റെ സം​സ്കാ​ര ച​ട​ങ്ങു​ക​ള്‍ ഇ​ന്ന് ബി​ഹാ​റി​ലെ പ​റ്റ്ന​യി​ല്‍

ന്യൂ​ഡ​ല്‍​ഹി: അ​ന്ത​രി​ച്ച കേ​ന്ദ്ര മ​ന്ത്രി രാം​വി​ലാ​സ് പ​സ്വാ​ന്‍റെ സം​സ്കാ​ര ച​ട​ങ്ങു​ക​ള്‍ ഇ​ന്ന് ബി​ഹാ​റി​ലെ പ​റ്റ്ന​യി​ല്‍ ന​ട​ക്കും. വെ​ള്ളി​യാ​ഴ്ച ഡ​ല്‍​ഹി​യി​ലെ പൊ​തു​ദ​ര്‍​ശ​ന​ത്തി​ന് ശേ​ഷം മൃ​ത​ദേ​ഹം രാ​ത്രി​യോ​ടെ പ​റ്റ്ന​യി​ല്‍ എ​ത്തി​ച്ചി​രു​ന്നു. പാറ്റ്നയിലെ എ​ല്‍​ജെ​പി ഓ​ഫീ​സി​ല്‍ ന​ട​ത്തു​ന്ന പൊ​തു​ദ​ര്‍​ശ​ന​ത്തി​ന് ശേ​ഷ​മാ​കും സം​സ്കാ​ര​ച്ച​ട​ങ്ങു​ക​ള്‍.

ഡ​ല്‍​ഹി​യി​ലെ ജ​ന്‍​പ​ഥി​ലു​ള്ള വ​സ​തി​യി​ല്‍ രാ​ഷ്ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദ്, പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി, കേ​ന്ദ്ര​മ​ന്ത്രി രാ​ജ്നാ​ഥ് സി​ങ്, ര​വി​ശ​ങ്ക​ര്‍ പ്ര​സാ​ദ് തു​ട​ങ്ങി​യ പ്ര​മു​ഖ​ര്‍ അ​ന്ത്യോ​പ​ചാ​രം അ​ര്‍​പ്പി​ച്ചി​രു​ന്നു. ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ രോ​ഗ​ത്തെ തു​ട​ര്‍​ന്ന് ഡ​ല്‍​ഹി​യി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലി​രി​ക്കെ വ്യാ​ഴാ​ഴ്ച​യാ​ണ് പ​സ്വാ​ന്‍ അ​ന്ത​രി​ച്ച​ത്.

Related Stories

Anweshanam
www.anweshanam.com