രാമക്ഷേത്ര ട്രസ്റ്റില്‍ നിന്ന് പണം തട്ടിയത് വ്യാജ ചെക്ക് ഉപയോഗിച്ച്‌; ആറ്​ ലക്ഷം നഷ്​ടമായി

ട്രസ്​റ്റ്​ സെക്രട്ടറിയുടെ പരാതിയിൽ ​കേസെടുത്തതായും പൊലീസ്​ വ്യക്​തമാക്കി
രാമക്ഷേത്ര ട്രസ്റ്റില്‍ നിന്ന് പണം തട്ടിയത് വ്യാജ ചെക്ക് ഉപയോഗിച്ച്‌; ആറ്​ ലക്ഷം നഷ്​ടമായി

ലഖ്‌നൗ: അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണത്തിനായി രൂപീകരിച്ച ട്രസ്റ്റില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയത് വ്യാജ ചെക്ക് ഉപയോഗിച്ച്‌. ശ്രീരാം ജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റിന്‍െ്‌റ അക്കൗണ്ടില്‍ നിന്നാണ് പണം നഷ്ടമായത്. രാമക്ഷേത്ര നിര്‍മ്മാണത്തിനുള്ള ഫണ്ട് നിക്ഷേപിച്ച അക്കൗണ്ടില്‍ നിന്നാണ് പണം നഷ്ടപ്പെട്ടതെന്ന് പോലീസ് അറിയിച്ചു. ട്രസ്​റ്റ്​ സെക്രട്ടറിയുടെ പരാതിയിൽ ​കേസെടുത്തതായും പൊലീസ്​ വ്യക്​തമാക്കി.

ഐ.പി.സി 419, 420, 467, 468, 471 വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പണം പിന്‍വലിച്ച അതേ സീരിയല്‍ നമ്ബറുകളുടെ ഒറിജിനല്‍ ചെക്കുകള്‍ തങ്ങളുടെ പക്കലുണ്ടെന്ന് ട്രസ്റ്റ് അധികൃതര്‍ അറിയിച്ചു.

വ്യാജ ചെക്ക്​ ഉപയോഗിച്ച്​ ആദ്യം 2.5 ലക്ഷം രൂപയും പിന്നീട്​ 3.5 ലക്ഷം രൂപയും തട്ടുകയായിരുന്നുവെന്ന്​ എഫ്​.ഐ.ആറിൽ പറയുന്നു. ട്രസ്​റ്റ്​ സെക്രട്ടറി ചമ്പത്​ റായിയാണ്​ ഇതുമായി ബന്ധപ്പെട്ട്​ പരാതി നൽകിയത്​. തട്ടിപ്പ്​ നടത്തിയവരെ കുറിച്ച്​ വിവരമൊന്നും ലഭിച്ചി​ട്ടില്ലെന്ന്​ അയോധ്യ ഡെപ്യൂട്ടി ഇൻസ്​പെക്​ടർ ദീപക്​ കുമാർ പറഞ്ഞു.

ക്ഷേത്ര നിർമ്മാണ ട്രസ്​റ്റിൻെറ പേരിലുള്ള ഒമ്പത്​ ലക്ഷം രൂപയുടെ ചെക്ക്​ ക്ലിയറൻസിനായി എത്തിയപ്പോൾ ബാങ്ക്​ ഉദ്യോഗസ്ഥൻ ട്രസ്​റ്റ്​ അധികാരികളുമായി ബന്ധപ്പെട്ടപ്പോഴാണ്​ തട്ടിപ്പ്​ പുറത്തായത്​. തുടർന്ന്​ നടത്തിയ അന്വേഷണത്തിൽ സെപ്​റ്റംബർ ഒന്നിനും മൂന്നിനും അക്കൗണ്ടിൽ നിന്ന്​ പണം പിൻവലിക്കപ്പെ​ട്ടെന്ന്​ കണ്ടെത്തി.

ബാങ്കില്‍ സമര്‍പ്പിച്ച വ്യാജ ചെക്കുകളില്‍ ട്രസ്റ്റ് സെക്രട്ടറി റായിയുടെയും ട്രസ്റ്റിലെ മറ്റൊരു അംഗത്തിന്‍െ്‌റയും വ്യാജ ഒപ്പുകള്‍ ഇട്ടിരുന്നു. സെപ്റ്റംബര്‍ 1,3 തീയതികളിലാണ് മുമ്ബ് പണം പിന്‍വലിച്ചിരുന്നത്. പിന്‍വലിച്ച തുക പഞ്ചാബ് നാഷണല്‍ ബാങ്കിലെ അക്കൗണ്ടിലേക്ക് മാറ്റിയതായും കണ്ടെത്തി.

Related Stories

Anweshanam അന്വേഷണം
www.anweshanam.com