രാമക്ഷേത്ര നിര്‍മ്മാണത്തിന് 1.11 ലക്ഷം രൂപ സംഭാവന നല്‍കി ജെഡിയു

ഇന്നലെ ബിഹാര്‍ ബിജെപി പ്രസിഡന്റ് സഞ്ജയ് ജയ്സ്വാളും ആര്‍എസ്എസ് ഉദ്യോഗസ്ഥരും ചേര്‍ന്ന് ആര്‍സിപി സിങ്ങിയുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു.
രാമക്ഷേത്ര നിര്‍മ്മാണത്തിന് 1.11 ലക്ഷം രൂപ സംഭാവന നല്‍കി ജെഡിയു

പട്‌ന: അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തിനായി 1.11 ലക്ഷം രൂപ സംഭാവന നല്‍കി ജനതാദള്‍-യുണൈറ്റഡ് ദേശീയ പ്രസിഡന്റ് ആര്‍സിപി സിംഗ്. ഇന്നലെ ബിഹാര്‍ ബിജെപി പ്രസിഡന്റ് സഞ്ജയ് ജയ്സ്വാളും ആര്‍എസ്എസ് ഉദ്യോഗസ്ഥരും ചേര്‍ന്ന് ആര്‍സിപി സിങ്ങിയുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ആര്‍എസ്എസില്‍ നിന്നുള്ള മോഹന്‍ സിംഗ്, രാമന്‍ പ്രതാപ് എന്നിവര്‍ സഞ്ജയ് ജയ്സ്വാളിനൊപ്പം യോഗത്തില്‍ പങ്കെടുത്തു. അയോദ്ധ്യയില്‍ ഒരു രാമക്ഷേത്രം പണിയാന്‍ പൂര്‍ണ്ണ സ്വയംഭരണാധികാരം നല്‍കിയതിന് പ്രധാനമന്ത്രിയോട് അദ്ദേഹം സന്തോഷം അറിയിച്ചു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com