രാ​കേ​ഷ് അ​സ്താ​നയെ ബി​എ​സ്‌എ​ഫ് മേ​ധാ​വിയായി നിയമിച്ചു

സി​വി​ല്‍ വ്യോ​മ​യാ​ന സു​ര​ക്ഷാ ബ്യൂ​റോ ഡ​യ​റ​ക്ട​ര്‍ ജ​ന​റ​ലാ​യി പ്ര​വ​ര്‍​ത്തി​ച്ചു​വ​രു​ന്നതിനിടെയാണ് ബിഎസ്‌എഫിലെ നിയമനം
രാ​കേ​ഷ് അ​സ്താ​നയെ ബി​എ​സ്‌എ​ഫ് മേ​ധാ​വിയായി നിയമിച്ചു

ന്യൂ​ഡ​ല്‍​ഹി: സി​ബി​ഐ മു​ന്‍ സ്പെ​ഷ​ല്‍ ഡ​യ​റ​ക്ട​ര്‍ രാ​കേ​ഷ് അ​സ്താ​ന​യെ ബി​എ​സ്‌എ​ഫ് മേ​ധാ​വി​യാ​യി നി​യ​മി​ച്ചു. സി​വി​ല്‍ വ്യോ​മ​യാ​ന സു​ര​ക്ഷാ ബ്യൂ​റോ ഡ​യ​റ​ക്ട​ര്‍ ജ​ന​റ​ലാ​യി പ്ര​വ​ര്‍​ത്തി​ച്ചു​വ​രു​ന്നതിനിടെയാണ് ബിഎസ്‌എഫിലെ നിയമനം.

സി​ബി​ഐ മു​ന്‍ മേ​ധാ​വി അ​ലോ​ക് വ​ര്‍​മ്മ​യു​മാ​യു​ണ്ടാ​യ ത​ര്‍​ക്ക​ത്തി​ന്‍റെ പേ​രി​ല്‍ അ​ന്ന് സ്‌​പെ​ഷ​ല്‍ ഡ​യ​റ​ക്ട​റാ​യി​രു​ന്ന അ​സ്താ​ന​യു​ടെ പേ​ര് വാ​ര്‍​ത്ത​ക​ളി​ല്‍ ഇ​ടം​നേ​ടി​യി​രു​ന്നു. പോ​ര് രൂ​ക്ഷ​മാ​യ​തോ​ടെ അ​ലോ​ക് വ​ര്‍​മ്മ​യെ സി​ബി​ഐ ഡ​യ​റ​ക്ട​ര്‍ സ്ഥാ​ന​ത്തു​നി​ന്ന് പു​റ​ത്താ​ക്കി​യി​രു​ന്നു.

1984 ബാച്ചിലെ ഗുജറാത്ത് കേഡര്‍ ഐപിഎസ് ഉദ്യോഗസ്ഥനായ അസ്താന 2002-ലെ ഗോധ്ര സബര്‍മതി എക്‌സ്പ്രസ് തീവെപ്പ് കേസ് അടക്കം നിരവധി കേസുകള്‍ അന്വേഷിച്ചിട്ടുണ്ട്. കാലിത്തീറ്റ കുംഭകോണ കേസില്‍ 1997-ല്‍ ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിനെ അറസ്റ്റു ചെയ്തതും അദ്ദേഹമാണ്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com