രാ​ജ്യ​സ​ഭ​ തെരഞ്ഞെടുപ്പ് ന​വം​ബ​ര്‍ ഒ​മ്പ​തി​ന്

തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ്ഞാ​പ​നം ഈ ​മാ​സം 20നു ​പു​റ​പ്പെ​ടു​വിക്കും
രാ​ജ്യ​സ​ഭ​ തെരഞ്ഞെടുപ്പ് ന​വം​ബ​ര്‍ ഒ​മ്പ​തി​ന്

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​സ​ഭ​യി​ല്‍ ഒ​ഴി​വു​ള്ള 11 സീ​റ്റു​ക​ളി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ച്ചു. ന​വം​ബ​ര്‍ ഒ​ന്പ​തി​നു വോ​ട്ടെ​ടു​പ്പും അ​തി​നു ശേ​ഷം വോ​ട്ടെ​ണ്ണ​ലും ന​ട​ക്കും.

തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ്ഞാ​പ​നം ഈ ​മാ​സം 20നു ​പു​റ​പ്പെ​ടു​വി​ക്കു​മെ​ന്നും കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ അ​റി​യി​ച്ചു.

ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ പ​ത്ത് സീ​റ്റു​ക​ളി​ലേ​ക്കും ഉ​ത്ത​രാ​ഖ​ണ്ഡി​ലെ ഒ​രു സീ​റ്റി​ലേ​ക്കു​മാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് നടക്കുക.

കേ​ന്ദ്ര വ്യോ​മ​യാ​ന മ​ന്ത്രി ഹ​ര്‍​ദീ​പ് സിം​ഗ് പു​രി, കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളാ​യ രാ​ജ് ബ​ബ്ബ​ര്‍, പി.​എ​ല്‍. പു​നി​യ, സ​മാ​ജ്വാ​ദി പാ​ര്‍​ട്ടി നേ​താ​വ് രാം​ഗോ​പാ​ല്‍ യാ​ദ​വ്, നീ​ര​ജ് ശേ​ഖ​ര്‍ തു​ട​ങ്ങി​യ​വ​രു​ടെ രാ​ജ്യ​സ​ഭാ കാ​ലാ​വ​ധി അ​വ​സാ​നി​ക്കു​ന്ന​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ ന​ട​പ​ടി.

മാ​സ്കു​ക​ള്‍, തെ​ര്‍​മ​ല്‍ സ്കാ​നിം​ഗ്, സാ​നി​റ്റൈ​സ​റു​ക​ള്‍ എ​ന്നി​വ നി​ര്‍​ബ​ന്ധ​മാ​ക്കാ​നും സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ച്ച്‌ വോ​ട്ടെ​ടു​പ്പ് ന​ട​ത്ത​ണ​മെ​ന്നും ക​മ്മീ​ഷ​ന്‍ സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി.

Related Stories

Anweshanam
www.anweshanam.com