രാജ്യസഭാ ഉപാധ്യക്ഷനെ കൈയേറ്റം ചെയ്യാന്‍ ശ്രമം; എംപിമാരെ സസ്‌പെന്‍ഡ് ചെയ്‌തേക്കും

രാജ്യസഭാ ചട്ടം 256 പ്രകാരമുള്ള പ്രമേയം ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും.
രാജ്യസഭാ ഉപാധ്യക്ഷനെ കൈയേറ്റം ചെയ്യാന്‍ ശ്രമം; എംപിമാരെ സസ്‌പെന്‍ഡ് ചെയ്‌തേക്കും

ന്യൂ ഡല്‍ഹി: വിവാദമായ കാര്‍ഷിക ബില്ലുകളുടെ വോട്ടെടുപ്പിനിടെ പ്രതിഷേധിക്കുകയും രാജ്യസഭാ ഉപാധ്യക്ഷനെ കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്ത എംപിമാര്‍ക്ക് എതിരേ നടപടി ഉണ്ടാകും. ഇതിനായി രാജ്യസഭാ ചട്ടം 256 പ്രകാരമുള്ള പ്രമേയം ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും.

നാല് എംപിമാര്‍ക്ക് സസ്‌പെന്‍ഷന്‍ ഉണ്ടാകാനാണ് സാധ്യത. ഇവരുടെ സസ്‌പെന്‍ഷന്‍ കാലാവധി രാജ്യസഭാ അധ്യക്ഷന്‍ തീരുമാനിക്കും. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം എടുത്തത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും വിവരങ്ങള്‍ ധരിപ്പിച്ചിട്ടുണ്ട്. രാജ്യസഭ ടിവിയിലെ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ചാണ് നടപടി സ്വീകരിക്കുന്നത്. തൃണമൂല്‍ കോണ്‍ഗ്രസ് അംഗം ഡെറിക് ഒബ്രിയാന്റെ നേതൃത്വത്തിലായിരുന്നു ബില്ലുകള്‍ രാജ്യസഭയില്‍ ചര്‍ച്ച ചെയ്യുന്നതിനിടെ പ്രതിപക്ഷ പ്രതിഷേധം.

പ്രതിപക്ഷ അംഗങ്ങള്‍ രാജ്യസഭാ ഉപാധ്യക്ഷന്റെ ഡയസിലേക്ക് ഇരച്ചുകയറുകയായിരുന്നു. ഡെറിക് ഒബ്രിയന്‍ ഉപാധ്യക്ഷന്റെ മൈക്ക് തകര്‍ക്കുകയും പേപ്പറുകള്‍ വലിച്ചുകീറുകയും ചെയ്തു. പിന്നീട് നടുത്തളത്തിലിറങ്ങി. മറ്റു പ്രതിപക്ഷ അംഗങ്ങള്‍ പ്രതിഷേധ മുദ്രാവാക്യങ്ങള്‍ മുഴക്കി.

Related Stories

Anweshanam
www.anweshanam.com