മു​ന്‍ ധ​ന​കാ​ര്യ​സെ​ക്ര​ട്ട​റി രാ​ജീ​വ് കു​മാ​ര്‍ തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ണ​ര്‍

അശോക് ലാവസ സ്ഥാനമൊഴിയുന്നതോടെ ഓഗസ്റ്റ് 31-ന് രാജീവ് കുമാര്‍ ചുമതലയേല്‍ക്കും
മു​ന്‍ ധ​ന​കാ​ര്യ​സെ​ക്ര​ട്ട​റി രാ​ജീ​വ് കു​മാ​ര്‍ തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ണ​ര്‍

ന്യൂഡല്‍ഹി: മുന്‍ ധനകാര്യസെക്രട്ടറി രാജീവ് കുമാറിനെ തിരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ചു. നിയമ മന്ത്രാലയമാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. അശോക് ലാവസ സ്ഥാനമൊഴിയുന്നതോടെ ഓഗസ്റ്റ് 31-ന് രാജീവ് കുമാര്‍ ചുമതലയേല്‍ക്കും.

ഏഷ്യന്‍ ഡെവലപ്പ്‌മെന്റ് ബാങ്കിന്റെ വൈസ് പ്രസിഡന്റായി ചുമതലയേല്‍ക്കുന്നതിനാണ് അശോക് ലാവസ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സ്ഥാനം രാജിവെച്ചത്.

2018 ജ​നു​വ​രി 23ന് ​തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ണ​റാ​യി നി​യ​മി​ത​നാ​യ ല​വാ​സ (62) ര​ണ്ടു വ​ര്‍​ഷം കാ​ലാ​വ​ധി ശേ​ഷി​ക്കേ​യാ​ണു പ​ടി​യി​റ​ങ്ങു​ന്ന​ത്. മു​ഖ്യ തെ​ര ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ണ​ര്‍ സു​നി​ല്‍ അ​റോ​റ അ​ടു​ത്ത വ​ര്‍​ഷം വി​ര​മി​ക്കു​മ്ബോ​ള്‍ ആ ​പ​ദ​വി​യി​ലെ​ത്തേ​ണ്ട മു​തി​ര്‍​ന്ന ക​മ്മീ​ഷ​ണ​റാ​യി​രു​ന്നു ല​വാ​സ.

ക​ഴി​ഞ്ഞ ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ചാ​ര​ണ​വേ​ള​യി​ല്‍ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കും അ​മി​ത് ഷാ​യ്ക്കു​മെ​തി​രാ​യ ആ​റു പെ​രു​മാ​റ്റ ച്ച​ട്ട ലം​ഘ​ന പ​രാ​തി​ക ളി​ല്‍ ന​ട​പ​ടി​യെ​ടു​ക്കേ​ണ്ടെ​ന്ന ക​മ്മീ​ഷ​ന്‍ തീ​രു​മാ​ന​ത്തോ​ടു വി​യോ​ജി​ച്ച്‌ ല​വാ​സ വാ​ര്‍​ത്ത​ക​ളി​ല്‍ സ്ഥാ​നം​പി​ടി​ച്ചി​രു​ന്നു. ല​വാ​സ​യു​ടെ പ്ര​തി​ഷേ​ധം മ​റി​ക​ട​ന്നു മു​ഖ്യ ക​മ്മീ​ഷ​ണ​ര്‍ സു​നി​ല്‍ അ​റോ​റ​യും ക​മ്മീ​ഷ​ണ​ര്‍ സു​ശീ​ല്‍ ച​ന്ദ്ര​യും ചേ​ര്‍​ന്നു മോ​ദി​ക്കും ഷാ​യ്ക്കും ക്ലീ​ന്‍ ചി​റ്റ് ന​ല്‍​കി​യ​തു വി​വാ​ദ​വു​മാ​യി​രു​ന്നു.

1984-ബാച്ചിലെ ജാര്‍ഖണ്ഡ് കേഡര്‍ ഐഎഎസ് ഓഫീസറാണ് രാജീവ് കുമാര്‍. സുനില്‍ അറോറയാണ് നിലവില്‍ മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍. അശോക് ലാവസയെ കൂടാതെ സുശീല്‍ ചന്ദ്രയാണ് മറ്റൊരു തിരഞ്ഞെടുപ്പ് കമ്മീഷണര്‍.

Related Stories

Anweshanam
www.anweshanam.com