രാജസ്ഥാന്‍ നിയമസഭയില്‍ അവശ്യവസ്തു നിയമ ഭേദഗതി ബില്‍

കാര്‍ഷിക ഉല്പന്നങ്ങളുടെ പൂഴ്ത്തിവെയ്പ്പും കരിഞ്ചന്തയും തടയുകയെന്നതാണ് ബില്‍ ലക്ഷ്യംവയ്ക്കുന്നത്- എഎന്‍ഐ റിപ്പോര്‍ട്ട്.
രാജസ്ഥാന്‍ നിയമസഭയില്‍ അവശ്യവസ്തു നിയമ ഭേദഗതി ബില്‍

ന്യൂഡെല്‍ഹി: രാജസ്ഥാന്‍ നിയമസഭയില്‍ ഇന്ന് (ഒക്ടോബര്‍ 31) എസന്‍ഷ്യല്‍ കമ്മോഡിറ്റീസ് ആക്ട് (അവശ്യ വസ്തു നിയമം ) ഭേദഗതി ബില്‍ - 2020 അവതരിപ്പിച്ചു. കാര്‍ഷിക ഉല്പന്നങ്ങളുടെ പൂഴ്ത്തിവെയ്പ്പും കരിഞ്ചന്തയും തടയുകയെന്നതാണ് ബില്‍ ലക്ഷ്യംവയ്ക്കുന്നത്- എഎന്‍ഐ റിപ്പോര്‍ട്ട്.

ആഗസ്ത് 24 ന് നിറുത്തിവച്ചതിന് ശേഷം ഇന്നാണ് സഭ സമ്മേള്ളിച്ചത്. നവംബര്‍ രണ്ടിന് ബില്ലിന്മേല്‍ ചര്‍ച്ച നടക്കും. 1955 ലെ എസന്‍ഷ്യല്‍ കമ്മോഡിറ്റീസ് ആക്ട് ഭേദഗതി ചെയ്ത് പുതിയ വ്യവസ്ഥ കൂട്ടിചേര്‍ക്കുന്നതാണ് ബില്‍. കര്‍ഷകര്‍ - കര്‍ഷക തൊഴിലാളികളുള്‍പ്പെടെയുള്ളവരുടെ താല്പര്യങ്ങള്‍ സംരക്ഷിക്കുന്നതിലൂന്നിയാണ് ബില്‍ അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്.

ഇക്കഴിഞ്ഞ വര്‍ഷക്കാല പാര്‍ലമന്റ് സമ്മേളനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പാസ്സാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്ക് ബദലായി കോണ്‍ഗ്രസ് ഭരണ സംസ്ഥാന സര്‍ക്കാരുകള്‍ പുതിയ കാര്‍ഷിക നിയമ നിര്‍മ്മിക്കുകയെന്നതിന്റെ ചുവടുപിടിച്ചാണ് രാജസ്ഥാന്‍ നിയമസഭയില്‍ ബില്‍ അവതരപ്പിക്കപ്പെട്ടിട്ടുള്ളത്. 1950 ജനവരി 26 ന് നിലവില്‍ വന്ന ഇന്ത്യന്‍ ഭരണഘടനയനുസരിച്ച് കൃഷിയും അനുബന്ധ മേഖലയും സംസ്ഥാന വിഷയമാണ്. അതിനാല്‍ ഇതുസംബന്ധിച്ച നിയനിര്‍മ്മാണാധികാരമാണ് കോണ്‍ഗ്രസ് ഭരണ സംസ്ഥാന സര്‍ക്കാരുകള്‍ വിനിയോഗിക്കുന്നത്. കേന്ദ്ര കാര്‍ഷിക നിയമങ്ങള്‍ സംസ്ഥാനങ്ങളുടെ അധികാരത്തിലേക്കുള്ള കടന്നുകയറ്റമെന്ന വ്യഖ്യാനങ്ങളിലാണ്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com