രാജസ്ഥാന്‍ പ്രതിസന്ധി; സ്പീക്കറുടെ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും

എംഎല്‍എമാരെ അയോഗ്യരാക്കുന്നത് തത്കാലം തടഞ്ഞ ഹൈക്കോടതി നിര്‍ദ്ദേശത്തിനെതിരെ സ്പീക്കര്‍ നല്‍കിയ ഹര്‍ജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും.
രാജസ്ഥാന്‍ പ്രതിസന്ധി; സ്പീക്കറുടെ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും

ന്യൂഡല്‍ഹി: രാജസ്ഥാനില്‍ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നതിനിടെ, എംഎല്‍എമാരെ അയോഗ്യരാക്കുന്നത് തത്കാലം തടഞ്ഞ ഹൈക്കോടതി നിര്‍ദ്ദേശത്തിനെതിരെ സ്പീക്കര്‍ നല്‍കിയ ഹര്‍ജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും. രാവിലെ 11 മണിക്ക് ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ മൂന്നംഗ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്.

അതിനിടെ നിയമസഭ സമ്മേളനം വിളിക്കാന്‍ അനുവദിക്കണമെന്ന് ആവിശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രതിഷേധം കടുപ്പിക്കുകയാണ്. സഭാസമ്മേളനം വിളിക്കാന്‍ ഗവര്‍ണറെ അനുവദിച്ചില്ലെങ്കില്‍ പ്രധാനമന്ത്രിയുടെ വസതിക്ക് മുമ്പില്‍ പ്രതിഷേധിക്കാനും കോണ്‍ഗ്രസ് ആലോചിക്കുന്നുണ്ട്. പ്രധാനമന്ത്രിയുടെ വസതിക്ക് മുമ്പില്‍ പ്രതിഷേധിക്കുമെന്ന് മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് ബിജെപിക്കെതിരെ സ്പീക്ക് അപ്പ് ഫോര്‍ ഡെമോക്രസി ഓണ്‍ലൈന്‍ ക്യാമ്പയിന് ഇന്നലെ തുടക്കം കുറിച്ചിരുന്നു. രാജ്ഭവനുകള്‍ക്ക് മുമ്പില്‍ പിസിസികളുടെ നേതൃത്വത്തിലും ഇന്ന് പ്രതിഷേധം അരങ്ങേറും. സര്‍ക്കാരുകളെ അട്ടിമറിക്കാനുള്ള ബിജെപിയുടെ നീക്കങ്ങള്‍ക്ക് ചില പാര്‍ട്ടി നേതാക്കളും കൂട്ടുനില്‍ക്കുന്നത് നിര്‍ഭാഗ്യകരമാണെന്നാണ് പി ചിദംബരം പ്രതികരിച്ചു.

Related Stories

Anweshanam
www.anweshanam.com