രാ​ജ​സ്ഥാ​നി​ലെ സർക്കാറിനെ അട്ടിമറിക്കാൻ ശ്രമിക്കുന്നു;പ്രധാനമന്ത്രിക്ക്​ ഗെഹ്​ലോട്ടി​ന്‍റെ കത്ത്​

കേന്ദ്രമന്ത്രി ഗജേന്ദ്ര സിങ് ഷെഖാവത്തും ഇതിന്​ പിന്നിലുണ്ടെന്നും ​ കത്തിൽ ആരോപിക്കുന്നു
രാ​ജ​സ്ഥാ​നി​ലെ സർക്കാറിനെ അട്ടിമറിക്കാൻ ശ്രമിക്കുന്നു;പ്രധാനമന്ത്രിക്ക്​ ഗെഹ്​ലോട്ടി​ന്‍റെ കത്ത്​

ന്യൂ​ഡ​ല്‍​ഹി: രാ​ജ​സ്ഥാ​ന്‍ സ​ര്‍​ക്കാ​രി​നെ അ​ട്ടി​മ​റി​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യാ​ണെ​ന്ന് ആ​രോ​പി​ച്ചു മു​ഖ്യ​മ​ന്ത്രി അ​ശോ​ക് ഗെ​ലോ​ട്ട് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കു ക​ത്ത​യ​ച്ചു. സചിൻ പൈലറ്റി​​െൻറ നേതൃത്വത്തിൽ കൈക്കൂലി നൽകി എം.എൽ.എമാരെ സ്വന്തം പക്ഷത്തേക്ക്​ ​കൊണ്ടുവന്ന്​ സർക്കാറിന്​ അട്ടിമറിക്കാനാണ്​ ശ്രമമെന്ന്​ ഗെഹ്​ലോട്ട്​ കത്തിൽ ചൂണ്ടിക്കാട്ടുന്നു. കേന്ദ്രമന്ത്രി ഗജേന്ദ്ര സിങ് ഷെഖാവത്തും ഇതിന്​ പിന്നിലുണ്ടെന്നും ​ കത്തിൽ ആരോപിക്കുന്നു.

രാ​ജീ​വ് ഗാ​ന്ധി പ്ര​ധാ​ന​മ​ന്ത്രി​യാ​യി​രി​ക്കേ ഭേ​ഗ​ദ​തി​യി​ലൂ​ടെ പാ​സാ​ക്കി​യ കൂ​റു​മാ​റ്റ നി​രോ​ധ​ന നി​യ​മ​മെ​ല്ലാം മ​റി​ക​ട​ന്നു ജ​ന​ങ്ങ​ളാ​ല്‍ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട സ​ര്‍​ക്കാ​രി​നെ അ​സ്ഥി​ര​പ്പെ​ടു​ത്താ​നു​ള്ള ശ്ര​മ​ങ്ങ​ളാ​ണു ന​ട​ന്നു​വ​രു​ന്ന​ത്. ജ​നാ​ധി​പ​ത്യ മൂ​ല്യ​ങ്ങ​ള്‍​ക്കെ​തി​രാ​ണ് ഇ​ത്ത​രം ശ്ര​മ​ങ്ങ​ള്‍. ക​ര്‍​ണാ​ട​ക​യി​ലേ​യും മ​ധ്യ​പ്ര​ദേ​ശി​ലേ​യും സ​ര്‍​ക്കാ​രു​ക​ളെ ഈ ​രീ​തി​യി​ല്‍ അ​ട്ടി​മ​റി​ച്ചി​ട്ടു​ണ്ടെ​ന്നും ഗെ​ലോ​ട്ട് പ​റ​ഞ്ഞു.

കോ​വി​ഡ് മ​ഹാ​മാ​രി​യു​ടെ ജ​ന​ങ്ങ​ളു​ടെ ജീ​വ​ന്‍ ര​ക്ഷി​ക്കു​ക എ​ന്നു​ള്ള​തി​നാ​ണ് പ്രാ​ധാ​ന്യം ന​ല്‍​കേ​ണ്ട​തെ​ന്നും ഗെ​ലോ​ട്ട് പ​റ​യു​ന്നു. കോ​ണ്‍​ഗ്ര​സി​ലെ വി​മ​ത എം​എ​ല്‍​എ​മാ​രു​മാ​യി കേ​ന്ദ്ര​മ​ന്ത്രി ഗ​ജേ​ന്ദ്ര സിം​ഗ് ശെ​ഖാ​വ​ത്തും ബി​ജെ​പി​യി​ലെ മ​റ്റു​ചി​ല നേ​താ​ക്ക​ളും ഇ​ട​പാ​ടു​ക​ള്‍ ന​ട​ത്തു​ന്ന​താ​യും ഗെ​ലോ​ട്ട് ആ​രോ​പി​ക്കു​ന്നു​ണ്ട്.

Related Stories

Anweshanam
www.anweshanam.com