രജനികാന്തിന്റെ ബിജെപി പ്രവേശനം സാധ്യതയേറുന്നു; ശനിയാഴ്‌ച അമിത് ഷായുമായി കൂടിക്കാഴ്ച

ബിജെപി അനുകൂല നിലപാടുകളുമായി ഈ അടുത്ത കാലത്തായി രജനികാന്തും സജീവമാണ്
രജനികാന്തിന്റെ ബിജെപി പ്രവേശനം സാധ്യതയേറുന്നു; ശനിയാഴ്‌ച അമിത് ഷായുമായി കൂടിക്കാഴ്ച

ചെന്നൈ: തമിഴ് ചലച്ചിത്ര താരം രജനികാന്തിനായുള്ള ബിജെപി ശ്രമങ്ങൾ ശക്തമാകുന്നു. ശനിയാഴ്ച ചെന്നൈയിൽ രജനികാന്തുമായി അമിത് ഷാ കൂടിക്കാഴ്ച നടത്തും. വേൽ യാത്ര അവസാനിക്കുന്ന ഡിസംബർ 6 ന് പ്രധാനമന്ത്രിയുടെ സാന്നിധ്യത്തിൽ രജനികാന്തിന്റെ ബിജെപി പ്രവേശനം സാധ്യമാക്കാനാണ് ശ്രമം. ബിജെപി അനുകൂല നിലപാടുകളുമായി ഈ അടുത്ത കാലത്തായി രജനികാന്തും സജീവമാണ്.

ആർഎസ്എസ് സൈദ്ധാന്തികൻ ഗുരുമൂർത്തി വഴി ബിജെപി നടത്തിയ ചർച്ചകൾ ഫലം കാണുന്നു എന്നതിന്റെ സൂചനയാണ് അമിത് ഷായുമായുള്ള ചർച്ച വ്യക്തമാക്കുന്നത്. തമിഴ്നാട്ടിലെ നിയമസഭ തെരഞ്ഞെടുപ്പിന്റെ ചർച്ചകളായിട്ടാണ് ശനിയാഴ്ച കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ചെന്നൈയിൽ എത്തുന്നത്. ഈ ഘട്ടത്തിലാണ് അമിത് ഷാ രജനികാന്ത് കൂടിക്കാഴ്ച.

Related Stories

Anweshanam
www.anweshanam.com