സഭാസമ്മേളനം വിളിക്കുവാന്‍ നടപടിക്രമങ്ങളുണ്ടെന്ന് രാജ്ഭവന്‍

നിയമസഭ വിളിച്ചുകൂട്ടണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം ഗവര്‍ണര്‍ നിരസിച്ചു.
സഭാസമ്മേളനം വിളിക്കുവാന്‍ നടപടിക്രമങ്ങളുണ്ടെന്ന് രാജ്ഭവന്‍

ജയ്പൂര്‍: നിയമസഭ വിളിച്ചുകൂട്ടണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം ഗവര്‍ണര്‍ നിരസിച്ചു. ഇതു സംബന്ധിച്ച ഫയല്‍ രാജ്ഭവന്‍ പാര്‍ലമെന്ററി കാര്യാലയത്തിലേക്ക് തിരിച്ചയച്ചതായി എഎന്‍ഐ റിപ്പോര്‍ട്ട്. സഭാസമ്മേളന ദിവസത്തെക്കുറിച്ചുള്ള തീരുമാനം ഇനിയും അനിശ്ചിതമായി നീളുകയാണ്.

മുഖ്യമന്ത്രി അശോക് ഗലോട്ടും സച്ചിന്‍ പൈലറ്റും വഴിപിരിഞ്ഞതോടെ സംസ്ഥാനം ഭരണ പ്രതിസന്ധിയിലാണ്. എം എല്‍എമാര്‍ക്കിടയിലെ ചേരിതിരിവ് ഗലോട്ട് സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെട്ടുവെന്നവസ്ഥയുണ്ട്. എന്നാല്‍ സഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ തന്റെ സര്‍ക്കാരിനാകുമെന്ന ആത്മവിശ്വാസത്തിലാണ് മുഖ്യമന്ത്രി ഗലോട്ട്.

തിരക്കുപിടിച്ച് പക്ഷേ സഭ വിളിച്ചുചേര്‍ക്കേണ്ട സാഹചര്യമില്ലെന്നാണത്രെ രാജ്ഭവന്‍ നിലപാട്. നടപടിക്രമമനുസരിച്ച് സഭാ സമ്മേളനാനുമതിയ്ക്കായ് 21 ദിവസം മുമ്പ് രാജ് ഭവനില്‍ നിര്‍ദ്ദേശം സമര്‍പ്പിക്കേണ്ടതുണ്ട്. അതുണ്ടായിട്ടില്ലെന്നാണ് ഗവര്‍ണര്‍ കാര്യാലയത്തിന്റെ വിശദീകരണം. സഭ സമ്മേളിക്കണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം ജൂലായ്23 നാണ് സമര്‍പ്പിച്ചത്.

സമ്മേളനം മന:പൂര്‍വ്വം പക്ഷേ വൈകിപ്പിച്ച് കുതിരക്കച്ചവടത്തിന് അവസരമൊരുക്കുകയാണ് ബിജെപി നോമിനിയായ ഗവര്‍ണറെന്ന ആക്ഷേപത്തിലാണ് ഗലോട്ട് വൃന്ദം. സഭാ സമ്മേളനം വൈകിപ്പക്കുന്ന ഗവര്‍ണര്‍ നടപടിക്കെതിരെ രാഷ്ട്രപതിക്ക് പരാതി നല്‍കുവാനുള്ള നീക്കത്തിലാണ് ഗലോട്ട്. പ്രധാനമന്ത്രിയുടെ വസതിക്കുമുന്നില്‍ ധര്‍ണ സംഘടിപ്പിക്കുവാനും കോണ്‍ഗ്രസ് ഒരുങ്ങുകയാണ്.

Related Stories

Anweshanam
www.anweshanam.com