രാ​ജ്യ​ത്ത് 80 പ്രത്യേക ട്രെ​യി​ന്‍ സര്‍വ്വീസുകള്‍ ആരംഭിക്കുന്നു; ടിക്കറ്റ് റിസര്‍വേഷന്‍ 10 മുതല്‍
India

രാ​ജ്യ​ത്ത് 80 പ്രത്യേക ട്രെ​യി​ന്‍ സര്‍വ്വീസുകള്‍ ആരംഭിക്കുന്നു; ടിക്കറ്റ് റിസര്‍വേഷന്‍ 10 മുതല്‍

സെ​പ്റ്റം​ബ​ര്‍ 12 മു​ത​ലാ​ണ് സ​ര്‍​വീ​സു​ക​ള്‍ ആ​രം​ഭി​ക്കു​ക

News Desk

News Desk

‌ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്ത് കൂ​ടു​ത​ല്‍ പ്ര​ത്യേ​ക ട്രെ​യി​നു​ക​ള്‍ സ​ര്‍​വീ​സ് ന​ട​ത്തുമെന്ന് റെ​യി​ല്‍​വേ. 80 ട്രെ​യി​നു​ക​ള്‍ കൂ​ടി പു​തി​യ​താ​യി സ​ര്‍​വീ​സ് ന​ട​ത്താ​നാ​ണ് റെ​യി​ല്‍​വേ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. സെ​പ്റ്റം​ബ​ര്‍ 12 മു​ത​ലാ​ണ് സ​ര്‍​വീ​സു​ക​ള്‍ ആ​രം​ഭി​ക്കു​ക. സെപ്റ്റംബര്‍ 10 മുതല്‍ ഇതിലേക്കുളള റിസര്‍വേഷന്‍ ആരംഭിക്കുമെന്ന് റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ വിനോദ് കുമാര്‍ യാദവ് അറിയിച്ചു. നിലവില്‍ 230 പ്രത്യേക ട്രെയിനുകളാണ് സര്‍വീസ് നടത്തിക്കൊണ്ടിരിക്കുന്നത്.

വെയിറ്റിംഗ് ലിസ്റ്റിലുള്ള യാത്രക്കാര്‍ക്കായി ക്ലോണ്‍ തീവണ്ടികള്‍ അനുവദിക്കും. ഇതിനു പുറമേ പരീക്ഷയ്‌ക്കോ മറ്റാവശ്യങ്ങള്‍ക്ക് വേണ്ടിയോ ട്രെയിന്‍ സര്‍വീസ് നടത്തണമെന്ന് സംസ്ഥാന സര്‍ക്കാരുകള്‍ ആവശ്യപ്പെട്ടാല്‍ സര്‍വീസ് നടത്താന്‍ തയ്യാറാണെന്നും വിനോദ് കുമാര്‍ യാദവ് അറിയിച്ചു.

ഒരു തീവണ്ടിയ്ക്ക് ആവശ്യക്കാര്‍ വര്‍ദ്ധിക്കുന്നതിനനുസരിച്ച് വെയിറ്റിംഗ് ലിസ്റ്റിലുള്ളവരുടെ പട്ടികയും നീളും. അതുകൊണ്ട് തന്നെ ക്ലോണ്‍ തീവണ്ടികള്‍ ഓടിച്ച് ഈ പ്രശ്‌നം പരിഹരിക്കാനാണ് തീരുമാനം. പരീക്ഷാ കാലത്ത് അധിക തീവണ്ടികള്‍ സര്‍വ്വീസ് നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോവിഡ് 19 പശ്ചാത്തലത്തില്‍ മാര്‍ച്ച് 25 മുതല്‍ പാസഞ്ചര്‍, മെയില്‍, എക്‌സ്പ്രസ് ട്രെയിന്‍ സര്‍വീസുകള്‍ ഇന്ത്യന്‍ റെയില്‍വേ റദ്ദാക്കിയിരുന്നു. കുടിയേറ്റ തൊഴിലാളികള്‍, വിദ്യാര്‍ഥികള്‍, തീര്‍ഥാടകര്‍, വിനോദസഞ്ചാരികള്‍ തുടങ്ങി ലോക്ഡൗണിന്റെ ഭാഗമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കുടുങ്ങിപ്പോയവര്‍ക്ക് തിരികെ നാട്ടിലെത്തുന്നതിനായി മെയ് ഒന്നുമുതലാണ് ശ്രമിക് ട്രെയിന്‍ സര്‍വീസ് ആരംഭിച്ചത്.

Anweshanam
www.anweshanam.com