കര്‍ഷക പ്രക്ഷോഭം: രാജ്യവ്യാപകമായി ട്രെയിന്‍ തടഞ്ഞ് കര്‍ഷകര്‍

ഉച്ചക്ക് 12നും വൈകീട്ട് നാലിനും ഇടയിലാണ് ട്രെയിന്‍ തടയുക.
കര്‍ഷക പ്രക്ഷോഭം: രാജ്യവ്യാപകമായി ട്രെയിന്‍ തടഞ്ഞ് കര്‍ഷകര്‍

ന്യൂ ഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ ആഹ്വാനം ചെയ്ത ട്രെയിന്‍ തടയല്‍ സമരം ആരംഭിച്ചു. ഉച്ചക്ക് 12നും വൈകീട്ട് നാലിനും ഇടയിലാണ് ട്രെയിന്‍ തടയുക. പഞ്ചാബ്, ഹരിയാന, യു.പി. പശ്ചിമ ബംഗാള്‍ സംസ്ഥാനങ്ങളിലാണ് ട്രെയിന്‍ തടയല്‍ സമരം നടക്കുന്നത്. സമരത്തെ തുടര്‍ന്ന് നാല് സംസ്ഥാനങ്ങളിലെയും റെയില്‍വേ സ്റ്റേഷനുകളില്‍ സുരക്ഷ ശക്തമാക്കി. 20 കമ്ബനി അധികസേനയെ സ്റ്റേഷനുകളില്‍ വിന്യസിച്ചിട്ടുണ്ട്.

പഞ്ചാബിലെ അമൃത്സര്‍ റെയില്‍വേ സ്റ്റേഷന്‍ പൊലീസ് വലയത്തിലാണ്. പശ്ചിമ റെയില്‍വേയില്‍ നാല് ട്രെയിനുകള്‍ വഴി തിരിച്ച് വിട്ടു. പഞ്ചാബില്‍ നിന്ന് ഹരിയാന വഴിയുള്ള പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കി. കര്‍ഷകരുടെ പ്രതിഷേധം കണക്കിലെടുത്ത് റെയില്‍വേ സര്‍വീസുകള്‍ വെട്ടിച്ചുരുക്കിയിട്ടുണ്ട്.

അതേസമയം, കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനുള്ള പ്രതിഷേധ ഭാഗമായാണ് ട്രെയിന്‍ തടയുന്നതെന്നും യാത്രക്കാരെ ബുദ്ധിമുട്ടിക്കുകയല്ല ലക്ഷ്യമെന്നും കര്‍ഷക സംഘടനകള്‍ വ്യക്തമാക്കി.

No stories found.
Anweshanam അന്വേഷണം
www.anweshanam.com