ഫേസ്ബുക്ക്, വാട്ട്‌സ്ആപ്പ് പരാമര്‍ശം; രാഹുലിന് മറുപടിയുമായി മന്ത്രി രവിശങ്കര്‍ പ്രസാദ്
India

ഫേസ്ബുക്ക്, വാട്ട്‌സ്ആപ്പ് പരാമര്‍ശം; രാഹുലിന് മറുപടിയുമായി മന്ത്രി രവിശങ്കര്‍ പ്രസാദ്

കേംബ്രിഡ്ജ് അനലിറ്റിക്കയും ഫേസ്ബുക്കുമായി ചേര്‍ന്ന് തെരഞ്ഞെടുപ്പിന് മുന്‍പ് ഡേറ്റ ആയുധമാക്കുന്നതിന് കയ്യോടെ പിടിക്കപ്പെട്ട രാഹുല്‍ ഇപ്പോള്‍ ബി ജെ പി യെ ചോദ്യം ചെയ്യുകയാണോയെന്ന് മന്ത്രി ചോദിച്ചു

News Desk

News Desk

ന്യൂഡല്‍ഹി: രാജ്യത്ത് ഫെയ്സ്ബുക്കിനെയും വാട്സാപ്പിനേയും നിയന്ത്രിക്കുന്നത് ബിജെപിയും ആര്‍എസ്എസുമാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിയുടെ ആരോപണത്തിനെതിരേ കേന്ദ്ര മന്ത്രി രവിശങ്കര്‍ പ്രസാദ്. സ്വന്തം പാര്‍ട്ടിക്കാരിൽ പോലും സ്വാധീനമുണ്ടാക്കാൻ സാധിക്കാത്ത കഴിയാത്ത പരാജിതർ, ലോകം മുഴുവന്‍ നിയന്ത്രിക്കുന്നത് ബിജെപിയും ആര്‍എസ്എസും ആണെന്ന് ആവർത്തിച്ചുകൊണ്ടേയിരിക്കുന്നു എന്നാണ് രവിശങ്കര്‍ പ്രസാദ് ട്വിറ്ററില്‍ കുറിച്ചത്.

കേംബ്രിഡ്ജ് അനലിറ്റിക്കയും ഫേസ്ബുക്കുമായി ചേര്‍ന്ന് തെരഞ്ഞെടുപ്പിന് മുന്‍പ് ഡേറ്റ ആയുധമാക്കുന്നതിന് കയ്യോടെ പിടിക്കപ്പെട്ട രാഹുല്‍ ഇപ്പോള്‍ ബി ജെ പി യെ ചോദ്യം ചെയ്യുകയാണോയെന്ന് രവിശങ്കര്‍ പ്രസാദ് ചോദിച്ചു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം.

ബിജെപി നേതാക്കളില്‍ ചിലരുടെ വര്‍ഗീയ പരാമര്‍ശങ്ങളില്‍ നടപടി സ്വീകരിക്കാതെ ഫെയ്സ്ബുക്ക് കമ്പനിയുടെ പ്രഖ്യാപിത നയങ്ങളില്‍ വെള്ളം ചേര്‍ക്കുകയാണെന്ന അമേരിക്കന്‍ മാധ്യമമായ വാള്‍സ്ട്രീറ്റ് ജേണലിന്റെ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലായിരുന്നു രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്. ഫെയ്സ്ബുക്കിലൂടെ വ്യാജ വാര്‍ത്തയും വിദ്വേഷവും പ്രചരിപ്പിക്കുകയണെന്നും തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാന്‍ ഫെയ്സ്ബുക്ക് ഉപയോഗിക്കുന്നുവെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചിരുന്നു.

Anweshanam
www.anweshanam.com