സര്‍ക്കാരിനോട് മൂന്ന് ചോദ്യങ്ങളുമായി രാഹുല്‍ ഗാന്ധി

റാഫേല്‍ യുദ്ധ വിമാനങ്ങള്‍ ഫ്രാന്‍സില്‍ നിന്ന് ഇന്ത്യയിലെത്തിച്ചതിന് പിന്നാലെ കേന്ദ്ര സര്‍ക്കാറിനെതിരെ മൂന്ന് ചോദ്യങ്ങളുമായി രാഹുല്‍ ഗാന്ധി
സര്‍ക്കാരിനോട് മൂന്ന് ചോദ്യങ്ങളുമായി രാഹുല്‍ ഗാന്ധി

ന്യൂഡെല്‍ഹി: റാഫേല്‍ യുദ്ധ വിമാനങ്ങള്‍ ഫ്രാന്‍സില്‍ നിന്ന് ഇന്ത്യയിലെത്തിച്ചതിന് പിന്നാലെ കേന്ദ്ര സര്‍ക്കാറിനെതിരെ മൂന്ന് ചോദ്യങ്ങളുമായി രാഹുല്‍ ഗാന്ധി. റാഫേല്‍ സ്വന്തമാക്കിയതിന് വ്യോമസേനയെ അഭിനന്ദിച്ചുകൊണ്ടാണ് രാഹുല്‍ ട്വിറ്ററിലൂടെ ചോദ്യങ്ങളുയര്‍ത്തിയത്.

ഓരോ വിമാനത്തിനും 526 കോടി രൂപയ്ക്ക് പകരം 1,670 കോടി രൂപ ചെലവാക്കുന്നത് എന്തുകൊണ്ടെന്നാണ് രാഹുലിന്റെ പ്രധാന ചോദ്യം. 126ന് പകരം 36 വിമാനങ്ങള്‍ വാങ്ങിയത് എന്തുകൊണ്ടെന്നും അദ്ദേഹം ചോദിക്കുന്നു. എച്ച്എഎല്ലിന് പകരം അനില്‍ അംബാനിക്ക് 30,000 കോടിയുടെ കരാര്‍ നല്‍കിയത് എന്തുകൊണ്ടെന്നും രാഹുല്‍ ചോദിച്ചു.

കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലത്ത് ആരംഭിച്ച നടപടികളാണ് റഫേല്‍ വിമാനങ്ങള്‍ എത്തുന്നതിനുള്ള കാരണമെന്ന് രാഹുല്‍ നേരത്തെ ട്വീറ്റ് ചെയ്തിരുന്നു.

Related Stories

Anweshanam
www.anweshanam.com