റായ്ഗഡ് കെട്ടിട ദുരന്തത്തില്‍ അനുശോചനം അറിയിച്ച് രാഹുല്‍ ഗാന്ധി
India

റായ്ഗഡ് കെട്ടിട ദുരന്തത്തില്‍ അനുശോചനം അറിയിച്ച് രാഹുല്‍ ഗാന്ധി

മഹാരാഷ്ട്രയില്‍ അഞ്ചു നില കെട്ടിടം തകര്‍ന്നു വീണുണ്ടായ ദുരന്തത്തില്‍ അനുശോചനം അറിയിച്ച് രാഹുല്‍ ഗാന്ധി.

News Desk

News Desk

റായ്ഗഡ്: മഹാരാഷ്ട്രയില്‍ അഞ്ചു നില കെട്ടിടം തകര്‍ന്നു വീണുണ്ടായ ദുരന്തത്തില്‍ അനുശോചനം അറിയിച്ച് രാഹുല്‍ ഗാന്ധി. അപകടത്തില്‍ താന്‍ അസ്വസ്ഥനാണെന്നും പരിക്കേറ്റവര്‍ക്കും കുടുങ്ങിക്കിടക്കുന്നവര്‍ക്കും എത്രയും വേഗം സഹായം നല്‍കണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്നതായും രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. രക്ഷാപ്രവര്‍ത്തനത്തില്‍ കോണ്‍ഗ്രസ് സഹപ്രവര്‍ത്തകരും കൈകോര്‍ക്കുന്നതായും അദ്ദേഹം അറിയിച്ചു. റായ്ഗഡ് കെട്ടിട ദുരന്തത്തില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടു. ഏഴ് പേര്‍ക്ക് പരിക്കേറ്റു. കൂടുതല്‍ പേര്‍ക്കായി തെരച്ചില്‍ തുടരുകയാണ്.

Anweshanam
www.anweshanam.com