'കീഴടങ്ങിയ മോദി'; പരിഹാസവുമായി രാഹുല്‍ ഗാന്ധി 

നരേന്ദ്ര മോദി ചൈനയെ പ്രീണിപ്പിക്കുന്നു എന്ന വിദേശ മാധ്യമ റിപ്പോർട്ട് പരാമർശിച്ചാണ് രാഹുലിന്റെ ട്വീറ്റ്. 
'കീഴടങ്ങിയ മോദി'; പരിഹാസവുമായി രാഹുല്‍ ഗാന്ധി 

ന്യൂ ഡല്‍ഹി: ഇന്ത്യാ-ചൈന പ്രശ്നങ്ങളുടെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച് കോൺ​ഗ്രസ് നേതാവും എംപിയുമായ രാഹുൽ ​ഗാന്ധി. കീഴടങ്ങിയ മോദി എന്നാണ് രാഹുലിന്റെ പരിഹാസം. നരേന്ദ്ര മോദി ചൈനയെ പ്രീണിപ്പിക്കുന്നു എന്ന വിദേശ മാധ്യമ റിപ്പോർട്ട് പരാമർശിച്ചാണ് രാഹുലിന്റെ ട്വീറ്റ്.

ജപ്പാൻ‌ ടൈംസ് പ്രസിദ്ധീകരിച്ച മാധ്യമറിപ്പോർട്ടിനൊപ്പം "ശരിക്കും അങ്ങനെതന്നെയോ, കീഴടങ്ങിയ മോദി" എന്നാണ് രാഹുല്‍ കുറിച്ചത്.

വർഷങ്ങളോളം ചൈനയെ പ്രീണിപ്പിക്കാൻ വേണ്ടി പിന്നിലേക്ക് ഒതുങ്ങിനിന്ന മോദിക്ക് നേരെ ഒരു ചൈനീസ് കടന്നുകയറ്റം കൂടി ഉണ്ടായിരിക്കുന്നു. ഇനിയെങ്കിലും ചൈനയ്ക്കു നേരെയുള്ള സമീപനത്തിൽ മാറ്റം വരുത്താൻ മോദി തയ്യാറാവുമോ എന്നാണ് ജപ്പാൻ ടൈംസിന്റെ റിപ്പോർട്ട് ആരംഭിക്കുന്നത്. ഇന്ത്യ കോവിഡ് വ്യാപനം പ്രതിരോധിക്കാൻ ആഞ്ഞുപരിശ്രമിക്കുമ്പോൾ ചൈന അതിർത്തി വിപുലപ്പെടുത്താനുള്ള പദ്ധതി തയ്യാറാക്കുന്ന തിരക്കിലായിരുന്നു എന്നും ജപ്പാന്‍‌‍‍ ടൈംസ് അഭിപ്രായപ്പെട്ടിട്ടുണ്ട്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com