'ജിഎസ്ടി എന്നാല്‍ സാമ്പത്തിക ദുരന്തം'; രാഹുല്‍ ഗാന്ധി

ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് രാജ്യത്തെ സാമ്പത്തിക വ്യവസ്ഥയെ തകര്‍ത്തു.
'ജിഎസ്ടി എന്നാല്‍ സാമ്പത്തിക ദുരന്തം'; രാഹുല്‍ ഗാന്ധി

ന്യൂ ഡല്‍ഹി: ജിഎസ്ടി രാജ്യത്തെ സാമ്പത്തിക വളര്‍ച്ചയെ മോശമായി ബാധിച്ചുവെന്നാരോപിച്ച് രാഹുല്‍ ഗാന്ധി. ജിഡിപിയുടെ ചരിത്രപരമായ തകര്‍ച്ചയ്ക്ക് കാരണം മോദി സര്‍ക്കാര്‍ കൊണ്ട് വന്ന ജിഎസ്ടി (ഗബ്ബാര്‍ സിംഗ് ടാക്‌സ്) ആണെന്നും രാഹുല്‍ ഗാന്ധി പരിഹസിച്ചു.

'ചെറുകിട ബിസിനസുകാര്‍, ലക്ഷണക്കണക്കിനാളുകളുടെ ജോലി, യൗവനം, സംസ്ഥാനങ്ങളുടെ സാമ്പത്തിക സാഹചര്യങ്ങള്‍ തുടങ്ങി നിരവധിയാണ് ജിഎസ്ടി കാരണം നശിച്ചത്. ജിഎസ്ടി എന്ന് പറഞ്ഞാല്‍ സാമ്പത്തിക ദുരന്തമാണ്,’ രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.

കോവിഡിന്റെ പേരില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് രാജ്യത്തെ സാമ്പത്തിക വ്യവസ്ഥയെ തകര്‍ത്തെന്നും അദ്ദേഹം ആരോപിച്ചു. ‘ലോക്ക്ഡൗണ്‍ ഒരു ആസൂത്രണവുമില്ലാതെയാണെന്ന് വിചാരിക്കരുത്. ഇത് അവസാന നിമിഷം എടുത്ത തീരുമാനമാണെന്നും കരുതരുത്. ഈ മൂന്ന് തീരുമാനങ്ങളും രാജ്യത്തെ പ്രധാന ചെറുകിട മേഖലയെ തകര്‍ക്കാനായി എടുത്തതാണ്,’ രാഹുല്‍ ഗാന്ധി പറഞ്ഞു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com