മോദിയെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി

ഇന്ത്യ-ചൈന സംഘര്‍ഷത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.
മോദിയെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ഇന്ത്യ-ചൈന സംഘര്‍ഷത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. തന്റെ ട്വിറ്ററിലൂടെയാണ് അദ്ദേഹം പ്രധാനമന്ത്രിയ്ക്ക് എതിരായി ആരോപണം ഉന്നയിച്ചത്. ലഡാക്കിലുള്ളവര്‍ പറയുന്നു ചൈന നമ്മുടെ ഭൂമി പിടിച്ചെടുത്തുവെന്ന് എന്നാല്‍ പ്രധാനമന്ത്രി പറയുന്നു ആരും നമ്മുടെ ഭൂമി പിടിച്ചെടുത്തില്ലയെന്ന്. ഇതില്‍ ആരോ ഒരാള്‍ കള്ളം പറയുകയാണെന്ന് തീര്‍ച്ച എന്നാണ് രാഹുലിന്റെ ട്വീറ്റ്.

‌ലഡാക്ക് സംസാരിക്കുന്നു എന്ന പേരിലുള്ള ഒരു വീഡിയോയും ട്വീറ്റിനൊപ്പം നല്‍കിയിട്ടുണ്ട്. എന്തുകൊണ്ടാണ് പ്രധാനമന്ത്രി ഇക്കാര്യത്തില്‍ നിശബ്ദത പാലിക്കുന്നു എന്ന ചോദ്യത്തോടെയാണ് വീഡിയോ അവസാനിക്കുന്നത്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com