ഇഐഎ - 2020 നെതിരെ രാഹുല്‍ ഗാന്ധി
India

ഇഐഎ - 2020 നെതിരെ രാഹുല്‍ ഗാന്ധി

ഇഐഎ - 2020 രൂപരേഖ രാജ്യത്തെ കൊള്ളയടിക്കുന്നതിനുള്ള രൂപരേഖയെന്ന് രാഹുല്‍ ഗാന്ധി.

News Desk

News Desk

ന്യൂഡെല്‍ഹി: ഇഐഎ - 2020 രൂപരേഖ രാജ്യത്തെ കൊള്ളയടിക്കുന്നതിനുള്ള രൂപരേഖയെന്ന് രാഹുല്‍ ഗാന്ധി. പരിസ്ഥിതി ആഘാത നിര്‍ണയം - 2020 രാജ്യത്തിന്റെ ആവാസ വ്യവസ്ഥയെ തകിടം മറിക്കും. രാജ്യത്തെ കൊള്ളയടിക്കും. അതുടന്‍ പിന്‍വലിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് രാഹുല്‍ ഗാന്ധി ഇന്ന് (ആഗസ്ത് 10) രാവിലെ ആവശ്യപ്പെട്ടതായി എഎന്‍ഐ റിപ്പോര്‍ട്ട്.

ബിജെപി തങ്ങളുടെ സൗഹാര്‍ദ്ദ വലയത്തിലുള്ള സ്യൂട്ട് - ബൂട്ട് അംഗങ്ങള്‍ക്ക് രാജ്യത്തെ വിഭവങ്ങള്‍ കൊള്ളയടിക്കുവാനുള്ള സൗകര്യം സൃഷ്ടിച്ചുകൊടുക്കുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഇ ഐഎ - 2020. ഇത് രാജ്യത്തിന് അപകടകരമാണ്. നാണക്കേടാണ്- രാഹുല്‍ ട്വിറ്റ് ചെയ്തു.

Anweshanam
www.anweshanam.com